GP & Gopika Anil Engagement: ജിപിയും സാന്ത്വനം സീരിയലിലെ പ്രിയ നായിക ​ഗോപികയും വിവാഹിതരാകുന്നു

മകര മാസത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 03:32 PM IST
  • മകര മാസത്തിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
  • ഇന്ന് ഇരുവരുടെയും വിവാഹനിശ്ചയമായിരുന്നു.
  • വീട്ടുകാർ തീരുമാനിച്ച കല്യാണമാണിതെന്ന് ജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
GP & Gopika Anil Engagement: ജിപിയും സാന്ത്വനം സീരിയലിലെ പ്രിയ നായിക ​ഗോപികയും വിവാഹിതരാകുന്നു

ഗോവിന്ദ് പദ്മ സൂര്യയും സാന്ത്വനം സീരിയലിലെ പ്രിയ നായിക ​ഗോപിക അനിലും വിവാഹിതരാകുന്നു. ഇന്ന് ഇരുവരുടെയും വിവാഹനിശ്ചയമായിരുന്നു. വീട്ടുകാർ തീരുമാനിച്ച കല്യാണമാണിതെന്ന് ജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിവാഹ നിശ്ചയ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. മകര മാസത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ജിപി എന്നാണ് ​ഗോവിന്ദ് പദ്മസൂര്യ അറിയപ്പെടുന്നത്. നിരവധി സിനിമകളിൽ വേഷമിട്ട ജിപി ടിവി പരിപാടികളിൽ അവതാരകനായും തിളങ്ങിയിട്ടുണ്ട്. ജിപിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി റൂമറുകൾ നേരത്തെ പുറത്തുവന്നിരുന്നു.

സാന്ത്വനം സീരിയലിലെ പ്രിയ നായിക ​ഗോപിക അനിലാണ് ജിപിയുടെ വധു. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ​ഗോപിക സീരിയലിൽ അവതരിപ്പിക്കുന്നത്. സജിൻ ആണ് അഞ്ജലിയുടെ ഭർത്താവിന്റെ വേഷം ചെയ്യുന്നത്. ശിവാഞ്ജലി എന്ന പേരിൽ ഇവരുടെ ജോഡി വലിയ ഹിറ്റ് ആണ്. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായ ​ഗോപിക അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News