Gopi Sundar: 'പണി വരുന്നുണ്ടവറാച്ചാ'; അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് ഗോപി സുന്ദർ

Gopi Sundar: സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഓർമ്മപ്പടുത്തി ഗോപി സുന്ദർ

Last Updated : Jan 10, 2025, 12:49 PM IST
  • ഫേസ്ബുക്കിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.
  • 'അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം'
  • 'സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം'
Gopi Sundar: 'പണി വരുന്നുണ്ടവറാച്ചാ'; അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് ഗോപി സുന്ദർ

സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഓർമ്മപ്പടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം എന്നും സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാമെന്നും അദേഹം കുറിച്ചു.  ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം, സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. ഓഫ്‌ലൈനിലും ഓൺലൈനിലും നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുകയും മറ്റുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും പെരുമാറുകയും ചെയ്യേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. സുരക്ഷിതമായിരിക്കുക, പോസിറ്റീവായ ഡിജിറ്റൽ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക!

അതേസമയം, നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും പരിഗണനയിലുണ്ട്. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News