CBI 5 Making Video: ക്യാമറ കയ്യിലെടുത്ത് അയ്യർ, ഒപ്പം വിക്രമും; രസകരമായ നിമിഷങ്ങളുമായി സിബിഐ 5 മേക്കിങ് വീഡിയോ

സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായി സംഭവങ്ങളും നിമിഷങ്ങളും കോർത്തിണക്കി കൊണ്ട് പുറത്തിറക്കിയ വീഡിയോ ഇതിനോടകം നിരവധി പ്രേക്ഷകരാണ് കണ്ടത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2022, 12:51 PM IST
  • വിക്രം എന്ന കഥാപാത്രമായുള്ള ജ​ഗതിയുടെ തിരിച്ച് വരവ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.
  • ചിത്രത്തിൽ ജ​ഗതി വരുന്ന സീൻ സംവിധായകൻ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
  • ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
CBI 5 Making Video: ക്യാമറ കയ്യിലെടുത്ത് അയ്യർ, ഒപ്പം വിക്രമും; രസകരമായ നിമിഷങ്ങളുമായി സിബിഐ 5 മേക്കിങ് വീഡിയോ

തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് സിബിഐ 5; ദി ബ്രെയിൻ. വിക്രം എന്ന കഥാപാത്രമായുള്ള ജ​ഗതിയുടെ തിരിച്ച് വരവ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ ജ​ഗതി വരുന്ന സീൻ സംവിധായകൻ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. 

സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായി സംഭവങ്ങളും നിമിഷങ്ങളും കോർത്തിണക്കി കൊണ്ട് പുറത്തിറക്കിയ വീഡിയോ ഇതിനോടകം നിരവധി പ്രേക്ഷകരാണ് കണ്ടത്. സൈന മൂവീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

 

മുൻപ് നാല് തവണയും സേതുരാമയ്യരെ സ്വീകരിച്ച പ്രേക്ഷകർ ഈ അഞ്ചാം തവണയും ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് ഇപ്പോഴും തിയേറ്ററുകളിൽ നിറയുന്ന ആൾക്കൂട്ടം. ചിത്രം റിലീസ് ചെയ്യും മുൻപ് തന്നെ ലൊക്കേഷനിലെ ചിത്രങ്ങളും സിനിമയുടെ ഒരു സ്റ്റീലും മമ്മൂട്ടി പങ്ക് വെച്ചത് വൈറലായിരുന്നു. 

Also Read: ഉദ്വേഗം നിറഞ്ഞ ആദ്യ പകുതി; താളത്തിൽ ഒഴുകി നീങ്ങി സേതുരാമയ്യർ, ഒരു മാറ്റവും ഇല്ല

സേതുരാമയ്യരായി മമ്മൂട്ടി എത്തിയപ്പോൾ ഒപ്പം മുകേഷും ജ​ഗതിയും ചാക്കോയും വിക്രമുമായി കൂടെയുണ്ടായിരുന്നു. രഞ്ജി പണിക്കർ, രമേഷ് പിഷാരടി, സൗബിൻ, ആസാ ശരത്ത്, സായ് കുമാർ, അനൂപ് മേനോൻ, സ്വാസിക, ഹൻസിബ തുടങ്ങി നിരവധി കഥാപാത്രങ്ങൾ സിബിഐ 5ൽ അണിനിരന്നു. ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് പ്രകാരം 4.53 കോടി രൂപയാണ് ആദ്യ ദിവസം ചിത്രം സ്വന്തമാക്കിയത്. 1250ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ നിർമ്മാണ ചെലവെന്നാണ് 8.50 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. 

സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായാണ് റിപ്പോർട്ട്. അതേസമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News