Dr. Robin Radhakrishnan: തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്; തലച്ചോറിലായാൽ സർജറി ചെയ്യണം; ഡോ. റോബിന്റെ വെളിപ്പെടുത്തൽ

ഇടയ്ക്കിടെ തലവേദന വരാറുണ്ടെന്നും തലയുടെ പിൻഭാ​ഗത്ത് ഒരു ബോൺ ട്യൂമറുണ്ടെന്നും റോബിൻ.

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 09:46 AM IST
  • ഇടയ്ക്കിടെ തലവേദന വരാറുണ്ടെന്നും തലയുടെ പിൻഭാ​ഗത്ത് ഒരു ബോൺ ട്യൂമറുണ്ടെന്നുമാണ് റോബിൻ പറഞ്ഞത്.
  • ഇത് തലച്ചോറിലേക്ക് കടന്നാൽ സർജറി വേണ്ടി വരുമെന്നും റോബിൻ പറഞ്ഞു.
  • രണ്ട് വർഷമായിട്ട് റോബിന് തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്.
Dr. Robin Radhakrishnan: തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്; തലച്ചോറിലായാൽ സർജറി ചെയ്യണം; ഡോ. റോബിന്റെ വെളിപ്പെടുത്തൽ

ബി​ഗ് ബോസ് സീസൺ 4ലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് റോബിൻ. ഭാവി വധു ആരതി പൊടിയ്ക്കൊപ്പമുള്ള വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തോളം ആളുകൾ റോബിനെ ഫോളോ ചെയ്യുന്നുണ്ട്. ഒരു അഭിമുഖത്തിനിടെ റോബിൻ നടത്തിയ ഒരു വെളിപ്പെടുത്തിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റോബിനും ആരതിയും ഒരുമിച്ച് ബിഹൈൻഡ്വുഡ്സിന്റെ അഭിമുഖത്തിലെത്തിയപ്പോഴാണ് തനിക്ക് ബോൺ ട്യൂമർ ഉള്ള വിവരം റോബിൻ പറഞ്ഞത്. 

ഇടയ്ക്കിടെ തലവേദന വരാറുണ്ടെന്നും തലയുടെ പിൻഭാ​ഗത്ത് ഒരു ബോൺ ട്യൂമറുണ്ടെന്നുമാണ് റോബിൻ പറഞ്ഞത്. ഇത് തലച്ചോറിലേക്ക് കടന്നാൽ സർജറി വേണ്ടി വരുമെന്നും റോബിൻ പറഞ്ഞു. രണ്ട് വർഷമായിട്ട് റോബിന് തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമാണ് വരുന്നത്. വർഷത്തിൽ ഒരിക്കൽ എംആർഐ സ്കാൻ എടുക്കുമെന്നും എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ആവശ്യമാണ്. മുഴ അൽപം വലുതാണെന്നും എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണമെന്നും റോബിൻ പറയുന്നു.

Also Read: അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

ആരതിയെ കുറിച്ചും അഭിമുഖത്തിൽ റോബിൻ പറഞ്ഞു. ആരതിയെ കിട്ടാൻ കാരണം ടോം ഇമ്മട്ടിയാണെന്നാണ് റോബിൻ പറഞ്ഞത്. കല്യാണം കഴിക്കുന്ന പെൺകുട്ടിയെ മാത്രമെ ഇൻസ്റ്റയിൽ ഫോളോ ചെയ്യൂവെന്നുള്ളത് തന്റെ ആ​​ഗ്രഹമാണ്. അലറരുതെന്ന് ആരതി പറ‍ഞ്ഞിട്ടുണ്ടെന്നാണ് റോബിൻ പറയുന്നത്. എന്നാൽ ചിലർ ആവശ്യപ്പെടുമ്പോൾ അങ്ങനെ അലരി സംസാരിക്കും. തോൽക്കാൻ മനസില്ലാത്തവരാണ് രണ്ടാളുമെന്നും അത് കൊണ്ടാണ് ആരതിയെ ഇഷ്ടപ്പെട്ടതെന്നും ഡോ. റോബിൻ പറ‍ഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങൾ പിരിയില്ലെന്നും റോബിൻ കൂട്ടിച്ചേർത്തു. കലിപ്പന്റെ കാന്താരിയല്ല ആരതി. അവൾ ഹാപ്പിയായിരിക്കാൻ താൻ എന്തും ചെയ്യുമെന്നും റോബിൻ പറഞ്ഞു. 

റോബിൻ ഒരു ദേഷ്യക്കാരനാണെന്നാണ് ആദ്യം കരുതിയതെന്നായിരുന്നു ആരതിയുടെ പ്രതികരണം. താൻ എന്ത് പൊട്ടത്തരം കാണിച്ചാലും റോബിൻ ദേഷ്യപ്പെടാറില്ല. എന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന വ്യക്തിയാണ് റോബിൻ എന്നും ആരതി പറഞ്ഞു. റോബിനൊപ്പം കൂടിയതിന് ശേഷം ഭക്ഷണം നല്ലത് പോലെ കഴിക്കാൻ തുടങ്ങി. 'കലിപ്പന്റെ വാലിൽ‌ തൂങ്ങി നടക്കുന്നയാളല്ല, ഒരു സംരംഭകയാണ് താൻ. തന്റേതായ ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നും ആരതി വ്യക്തമാക്കി.  

ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ആ​ഗ്രഹത്തെ കുറിച്ചും റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. പ്രൊഡക്ഷൻ കമ്പനിക്ക് ഇടാനുള്ള പേരും മനസിൽ കണ്ടിട്ടുണ്ട് താരം. ഓർബിറ്റൽ ഫിലിം പ്രൊഡക്ഷൻ എന്നാണ് പേര് നൽകാൻ ഉദ്ദേശിക്കുന്നത്. 

റോബിനും ആരതിയും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടെയും ഒരുമിച്ചുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെയാണ് പ്രണയത്തെ കുറിച്ച് റോബിൻ തുറന്നു പറഞ്ഞത്. അടുത്ത വർഷം ഇരുവരുടെയും കല്യാണം ഉണ്ടാകുമെന്നാണ് റോബിൻ വെളിപ്പെടുത്തിയിരുന്നത്. ഒരു അഭിമുഖത്തിൽ വെച്ചാണ് റോബിനും ആരതിയും തമ്മിൽ പരിചയപ്പെടുന്നത്. ആരതി തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ സജീവമാകുകയാണ്. റോബിനും തിരക്കിലാണ്. ബി​ഗ് ബോസ് സീസൺ 4ൽ ഏറ്റവുമധികം ജനപ്രീതി നേടിയ മത്സരാർഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. 

സാധാരണ ബി​ഗ് ബോസ് സീസണുകൾ കഴിഞ്ഞ് കുറച്ച് നാളുകൾ കഴിയുമ്പോഴേക്കും മത്സരാർഥികൾ പ്രേക്ഷകരുടെ മനസിൽ നിന്നും പോകും. എന്നാൽ റോബിന് ഇപ്പോഴും എവിടെ ചെന്നാലും ആരാധകർ കൂടുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News