ജീവിച്ചിരിക്കുന്ന അച്ഛന് ഫേസ്ബുക്കിൽ ആദരാഞ്ജലി; പിന്നാലെ യുവാവിനെ കാണാനില്ലെന്ന് പരാതി

നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പോലീസും അ​ഗ്നിരക്ഷാസേനയും എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല.   

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 12:02 PM IST
  • ഇടുക്കി പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പില്‍ നിന്ന് ഇയാളെ കാണാതായതായാണ് പരാതി.
  • ഇന്നലെ വൈകിട്ട് അഞ്ചരയോടെ യുവാവിന്റെ ബാഗും ചെരുപ്പും ആത്മഹത്യാ മുനമ്പിൽ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
  • നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ജീവിച്ചിരിക്കുന്ന അച്ഛന് ഫേസ്ബുക്കിൽ ആദരാഞ്ജലി; പിന്നാലെ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇടുക്കി: ജീവിച്ചിരിക്കുന്ന അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. ഇടുക്കി പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പില്‍ നിന്ന് ഇയാളെ കാണാതായതായാണ് പരാതി. ഇന്നലെ (ഡിസംബർ 19) വൈകിട്ട് അഞ്ചരയോടെ യുവാവിന്റെ ബാഗും ചെരുപ്പും ആത്മഹത്യാ മുനമ്പിൽ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇരുട്ടും പ്രതികൂല കാലാവസ്ഥയും മൂലം തിരച്ചിൽ തുടരാൻ സാധിച്ചില്ല. സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോഴാണ് പാമ്പനാര്‍ റാണികോവില്‍ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. അത്സമയം ഇയാൾ കൊക്കയിലേക്ക് ചാടിയതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഇല്ലെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Also Read: Crime News: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചെന്ന് കാട്ടി മൂപ്പത്തിനാലുകാരനായ യുവാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ ചേർത്തായിരുന്നു യുവാവിന്റെ പോസ്റ്റ്. ഇടുക്കി പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമാണ് യുവാവിന്റെ പിതാവ്. ഇളയമകന്റെ വാട്സാപ്പ് സന്ദേശത്തിൽ നിന്നാണ് പിതാവ് സ്വന്തം മരണ വാർത്ത അറിയുന്നത്. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കുടുംബവഴക്കിനെ തുടർന്നാണ് മകൻ ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നായിരുന്നു ബന്ധുക്കൾ നൽകിയ സൂചന. ഈ പ്രശ്നങ്ങൾ അവസാനിക്കുന്നതിനിടെയാണ് യുവാവിനെ കാണാതാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News