തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ അപകടം. ഒരാളെ കാണാനില്ല. മാലിന്യ കുമ്പാരത്തിൽ കുടുങ്ങിയതായി സംശയം. ഫയർ ഫോയ്സ് തിരച്ചിൽ തുടരുന്നു. മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. വൃത്തി ആക്കാൻ ഇറങ്ങിയത് മൂന്ന് പേരാണ്. ഇവരിൽ ഒരാളെയാണ് കാണാതായത്. ഒഴുക്കിൽപെട്ടതായാണ് സംശയം. നഗരസഭയിലെ താല്കാലിക ജീവനക്കാരനെയാണ് കാണാതായത്.
എന്നാൽ, തൊഴിലാളിയെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരേയും തൊഴിലാളിയെ കണ്ടെത്താനായില്ല. സ്കൂബ ഡൈവിംഗിൽ പരിശീലനം ലഭിച്ച ഫയർഫോഴ്സ് അംഗങ്ങൾ ഉൾപ്പെടെയാണ് തിരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തുപോയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.
മാലിന്യം നീക്കിയ ശേഷം മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുകയാണ്. ട്രാക്കിനടിയിലെ മാൻഹോളിലും പരിശോധന നടത്താനാണ് ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമം. മാലിന്യക്കൂമ്പാരം രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായാണ് ഫയർഫോഴ്സ് വ്യക്തമാക്കുന്നത്. അത്യന്തം വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും മാലിന്യം മുഴുവൻ നീക്കിയാലേ രക്ഷാപ്രവർത്തനം സാധ്യമാകൂവെന്നും ഫയർഫോഴ്സ് സംഘം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.