കൊച്ചി : ഏകദേശം ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ അരുമയായ നായക്കുട്ടി തിരികെയെത്തിതിന്റെ സന്തോഷത്തിലാണ് ഡോ. ആനന്ദ് ഗോപിനാഥ്. ആ സന്തോഷത്തിൽ തന്റെ നായക്കുട്ടിയെ തന്നിലേക്ക് എത്തിച്ചവർക്ക് ഡോക്ടർ നൽകിയതോ ഒരു ലക്ഷം രൂപ. സംഭവം കൊച്ചിയിലാണ്. മാഗോ എന്ന കോംബെ ഇനത്തിൽ പെടുന്ന നായക്കുട്ടി അബദ്ധത്തിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോകുകയും തുടർന്ന് വഴിതെറ്റി കാണാതാകയും ചെയ്തു. 24 ദിവസങ്ങളോളം കാണാതായ നായക്കുട്ടി പിന്നീട് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ അത് ഡോ. ആനന്ദിന്റെ മാംഗോ ആണെന്ന് തിരിച്ചറിയുകയും വീട്ടിൽ കൊണ്ട് ഏൽപ്പിക്കുകയായിരുന്നു. ആ സന്തോഷത്തിൽ തന്റെ അരുമയായ നായക്കുട്ടിയെ എത്തിച്ചയാൾക്ക് ഒരു ലക്ഷം രൂപ നൽകുകയായിരുന്നു ഡോക്ടറും കുടുംബവും.
നായക്കുട്ടിയെ കാണാതായതിൽ ഏറെ വിഷമത്തിലായിരുന്നു ഡോക്ടറും കുടുബവും. മാംഗോയെ കാണാതയിട്ട് മൂന്ന് ആഴ്ച പിന്നിട്ടതോടെ മടങ്ങി വരില്ലയെന്ന് ഉറപ്പിക്കുകയും ചെയ്തുയെന്ന് ഡോ. ആനന്ദ് മനോരമയുടെ കർഷകശ്രീ ഓൺലൈനോട് അറിയിക്കുകയും ചെയ്തു. സമീപത്തെ വീടിന്റെ അരികിൽ എത്തിയെന്ന് അറഞ്ഞപാടെ ചെന്നപ്പോൾ മാംഗോയുടെ കണ്ണു വിടരുകയും തന്റെ അരികിലേക്ക് ഓടിയെത്തുകയും ചെയ്തുയെന്ന് ഡോക്ടർ പറഞ്ഞു.
ALSO READ : 'സൈറയില്ലാതെ ആര്യ യുക്രൈനിൽ നിന്നും മടങ്ങില്ല' നൊമ്പരമാകുന്ന ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
മൂന്നാഴ്ചയായി അലഞ്ഞ് തിരിഞ്ഞതിന്റെ എല്ലാ ലക്ഷ്ണങ്ങളും മാംഗോയുടെ ശരീരത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഇനി കൃത്യമായ ഭക്ഷണം നൽകി പഴപടിയാക്കണം. മാംഗോയെ തിരികെയെത്തിക്കാൻ ഒരുപാട് വഴിപാടുകൾ നേർന്നിരുന്നു. നായക്കുട്ടിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന നീല കോളറാണ് മാംഗോയെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. മാംഗോയെ കാണാതായി എന്ന് അറിഞ്ഞ പലരും സഹായമായി എത്തിട്ടുണ്ട് അവർക്കെല്ലാം നന്ദി അറിയിക്കുന്നുയെന്നും ഡോക്ടർ ആനന്ദ് ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
പണ്ട് കേരളത്തി വേട്ടയ്ക്കുപയോഗിക്കുന്ന നായകളുടെ ഇനത്തിൽ പ്രമുഖമായിരുന്നു കോംബെ. ഏത് വലിയ ഇരയുടെ മേൽ ചാടി വീണ് നീളമുള്ള പല്ലുകളാഴ്ത്തി കീഴ്പെടുത്തുന്ന ശൌര്യമുള്ള ഇനത്തിൽ പെടുന്ന നായയാണ് കോംബെ. രാജപാളയം, ചിപ്പിപ്പാറ, കനി തുടങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള വേട്ടനായക്കളെ പോലെ കോംബെയും തമിഴ് സ്വദേശിയാണ്. തേനിയിലെ കോംബെയിലാണ് ഈ ഇന നായയുടെ ഉത്ഭവം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.