മുംബൈ: തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണ് സൂചന.
Also Read: PC Chacko Resigned: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പിസി ചാക്കോ
സംസ്ഥാന എന്‍സിപിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച കാര്യത്തിൽ തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രന്, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയായിരുന്നു ശരത് പവാർ മുംബൈയിലേക്ക് വിളിപ്പിച്ചത്. പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നായിരുന്നു.
മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു തോമസ് കെ തോമസും. പി സി ചാക്കോ രാജിവെച്ചതിനെ തുടർന്നാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. കാര്യത്തിൽ ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ കൂടി ഉറപ്പിച്ച ശേഷമാകും പ്രഖ്യാപനം നടത്തുക എന്നാണ് റിപ്പോർട്ട്.
Also Read: ഹോളിയിൽ ത്രിഗ്രഹി യോഗം; ഇവരുടെ ഭാഗ്യം മാറിമറിയും ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും!
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പി സി ചാക്കോ കഴിഞ്ഞ ആഴ്ചയായിരുന്നു രാജിവച്ചത്. രാജിക്കത്ത് അദ്ദേഹം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലായിരുന്ന് പിസി ചാക്കോ സ്ഥാനം രാജിവെച്ചതെന്നാണ് റിപ്പോർട്ട്. പിസി ചാക്കോ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.