വർക്കല:പാപനാശം ഏണിക്കൽ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി. ആന്ധ്രാ പ്രദേശ് നെല്ലൂർ സ്വദേശി വർഷിക്ക് ( 22 ) നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ബാംഗ്ളൂരിൽ നിന്നും 4 സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച യാണ് വർക്കലയിൽ എത്തിയത്. വ്യാഴാഴ്ച തിരികെ പോകാൻ ഇരിക്കെയാണ് എന്ന് സുഹൃത്തുക്കൾ പറയുന്നത്. ബാംഗൂരിൽ ഐ. റ്റി മേഖലയിൽ ജോലി നോക്കുകയാണ് വർഷിക്ക് .
ഇയാൾക്ക് അമേരിക്കയിൽ ജോലി ലഭിക്കുകയും പത്തു ദിവസങ്ങൾക്ക് ശേഷം ജോലിക്കായി പോകാൻ ഇരിക്കുകയായിരുന്നു. അമേരിക്കയിൽ പോകുന്നതിന് മുൻപ് കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയത് ആണെന്നും സുഹൃത്തുക്കൾ പറയുന്നു. പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തെരച്ചിൽ തുടരുന്നു. വെളിച്ചം ഇല്ലാത്ത പ്രദേശം ആയതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ട് ആണ്. മത്സ്യ തൊഴിലാളികൾ കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...