തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്. രണ്ട് പ്രതികൾക്ക് അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ദിവസം കോടതി പ്രതികളായ തോമസ് കോട്ടൂരും സെഫിയും കുറ്റകാരണെന്ന് കണ്ടെത്തിയിരുന്നു
302 നിയമപ്രകാരം കൊലപാതാകത്തിനാണ് ഇരു പ്രതികൾക്ക് ജീവപര്യന്തം (Life Imprisonment) വിധിച്ചത്, തെളിവ് നശിപ്പിക്കല്ലിനും ഏഴ് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. കോൺവെന്റിൽ അതിക്രമിച്ച് കയറിന് കോട്ടൂരിന് ഒരു ലക്ഷം രൂപ പിഴയുമുണ്ട്. അഭയ കൊല്ലപ്പെട്ടതിന് 28 വർഷത്തിന് ശേഷമാണ് കോടതി വിധി. ജെഡ്ജി കെ.സനൽകുമാറാണ് ശിക്ഷ വിധിച്ചത്.
ALSO READ: ആത്മഹത്യയിൽ നിന്ന് കൊലപാതകത്തിനുള്ള കോടതി വിധി; Sister Abhaya കേസിന്റെ ആ 28 വർഷം
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകമമെന്ന് പ്രൊസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കൊലാതകം ആസൂത്രതമെല്ലന്നും പ്രൊസിക്യൂഷൻ അറിയിച്ചു. ശിക്ഷയിളവിനായി വൃക്ക രോഗവും പ്രമേഹവും സെഫി കോടതിയെ അറയിച്ചപ്പോൾ കോട്ടൂർ (Thomas Kottoor) അർബുദവും കണക്കിലെടുക്കണമെന്നാണ് ആവശ്യപ്പെട്ട്.
കഴിഞ്ഞ ദിവസം കോടതി അഭയ കൊല്ലപ്പെട്ടതാണെന്നും തോമസ് കോട്ടൂരും സെഫിയും (Sister Sephy) കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. . 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്നാണ് വിധി വന്നത്. ഒന്നര വർഷത്തിനുള്ളിൽ വിചാരണ ഡിസംബർ 10ന് പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
ALSO READ: Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ
പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് സിബിഐയുടെ (CBI) അന്വേഷണം കണ്ടെത്തിയത് കോടതി ശരിവെച്ചു. ഇതിനെ തുടർന്ന് കോടലി കൊണ്ട് അഭയുടെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിൽ തള്ളിയിടുകയായിരുന്നു.
പൊലീസിന്റേയും ക്രൈ ബ്രാഞ്ചിന്റെയും പ്രഥമിക അന്വേഷണങ്ങിൽ അഭയുടെ കൊലപാതകം (Sister Abhaya Murder) ആത്മഹത്യയെന്ന് മാത്രമാണെന്ന് പറഞ്ഞ് കേസ് അട്ടമറിക്കുകയായിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിലെ റിപ്പോർട്ട് മൂന്ന് തവണ കോടതി തള്ളിയാണ് ചരിത്ര പ്രധാനമായ കേസിന്റെ വഴി തിരിവിലേക്ക് എത്തിയത്. ശേഷം 2008ൽ ഫാ.തോമസ് കോട്ടൂരിനെയും ഫാ. ജോസ് പുതൃക്കയിലിന്നെയും സിസ്റ്റർ സ്റ്റെഫിയെയും പ്രതി ചേർത്ത് സിബിഐ അറസ്റ്റ ചെയ്യുകയായിരുന്നു. കേസിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റർ സെഫിയേയും കൂടാതെ എസ്ഐ അഗസ്റ്റിനേയും സിബിഐ അറസ്റ്റ് ചെയ്തു. എന്നാൽ കുറ്റപത്രം നൽകുന്നതിന് മുൻപ് എസ്ഐ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു.
ALSO READ: Abhaya Case: വിധിയിൽ സന്തോഷമെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു
എന്നാൽ പിന്നീട് ജോസ് പിതൃക്കയിൽ (Jose Puthrukayil) വിടുതൽ ഹർജിയിലൂടെ പ്രതി പട്ടികയിൽ നിന്ന് ഒഴുവായി. കൂടാതെ തെളിവ് നശിപ്പിച്ച എസ്പി മൈക്കളിനെയും പ്രതികളുടെ പട്ടികയിൽ നിന്ന് വിചാരണ കോടതി ഒഴുവാക്കിയിരുന്നു. മേഷ്ണത്തിനെത്തിയ മോഷ്ടാവായിരുന്ന അടയ്ക്ക രാജുവിന്റെ മൊഴിയും മറ്റ് 49ത് നിർണായക മൊഴികളമാണ് കേസിന് നിർണാകമായത്. സിസ്റ്റർ സ്റ്റെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്നാണ് ഡോക്ടർ മൊഴി നൽകി. അഭയ കേസിലെ പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി ഡോക്ടർ ഡോ. ലളിതാംബിക കരുണാകരന്റെ ഈ മൊഴിയും നിർണായകമായി.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy