School reopening Kerala: ആദ്യഘട്ടത്തിൽ ഹാജറും യൂണിഫോമും നിർബന്ധമില്ല

വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും അധ്യാപക സംഘടനകളും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 07:23 PM IST
  • സ്കൂൾ തലത്തിൽ ജാ​ഗ്രതാ സമിതികൾ രൂപീകരിക്കും
  • സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപന ചുമതല കലക്ടർമാർക്കായിരിക്കും
  • വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ എന്നിവരുടെ യോ​ഗം ജില്ലാ കലക്ടർമാർ വിളിച്ചു ചേർക്കണം
  • കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും സ്കൂളിൽ ജാ​ഗ്രതാ സമിതികൾ പ്രവർത്തിക്കണം
School reopening Kerala: ആദ്യഘട്ടത്തിൽ ഹാജറും യൂണിഫോമും നിർബന്ധമില്ല

തിരുവനന്തപുരം: സ്കൂൾ (School) തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് തീരുമാനം. യൂണിഫോമും നിർബന്ധമാക്കില്ല. വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും അധ്യാപക സംഘടനകളും നടത്തിയ ചർച്ചയിലാണ് (Meeting) ഇക്കാര്യം തീരുമാനിച്ചത്.

അഞ്ചാം തീയതി ഇത് സംബന്ധിച്ച വിശദമായ മാർ​ഗരേഖ പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ എല്ലാ വിദ്യാർഥികളും സ്കൂളുകളിൽ എത്തണമെന്ന് നിർബന്ധമില്ല. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ള വിദ്യാർഥികൾ ഉടൻ സ്കൂളുകളിൽ എത്തണമെന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് (Education department) നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: Covid മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് അപകട സൂചന; സര്‍ക്കാര്‍ അലംഭാവം വെടിയണമെന്നും രമേശ് ചെന്നിത്തല

സ്കൂൾ തലത്തിൽ ജാ​ഗ്രതാ സമിതികൾ രൂപീകരിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപന ചുമതല കലക്ടർമാർക്കായിരിക്കും. വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ എന്നിവരുടെ യോ​ഗം ജില്ലാ കലക്ടർമാർ വിളിച്ചു ചേർക്കണം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും സ്കൂളിൽ ജാ​ഗ്രതാ സമിതികൾ പ്രവർത്തിക്കണം. അധ്യാപകരും (Teachers) ജീവനക്കാരും വാക്സിൻ സ്വീകരിക്കണം. അധ്യാപക സംഘടനകൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും യോ​ഗം നിർദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News