Relaxation on lockdown: വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായേക്കും; ഇന്ന് അവലോകന യോഗം

 ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിൽ ചര്‍ച്ച ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 08:22 AM IST
  • സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിൽ ചർച്ച ഇന്ന്
  • ഇന്ന് വൈകുന്നേരമാണ് അവലോകന യോഗം
  • ഓണക്കാലവും നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്ത് ഇളവുകള്‍ക്ക് സാധ്യത
Relaxation on lockdown: വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായേക്കും; ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിൽ ചർച്ച ഇന്ന്.   ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിൽ ചര്‍ച്ച ചെയ്യും. 

ഇന്ന് വൈകുന്നേരമാണ് അവലോകന യോഗം (Review Meeting) നടക്കുന്നത്. യോഗത്തിലെ പ്രധാന അജണ്ട ലോക്ക്ഡൗണ്‍ രീതി പരിഷ്‌ക്കരിക്കുന്നതും കൊവിഡ് കരുതലിന് പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതുമാണ്. 

Also Read: Kerala covid update: ആശങ്ക അകലാതെ കേരളം; ഇന്ന് 13,984 പേർക്ക് കൊവിഡ് , 118 മരണം

ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച്  മുഖ്യമന്ത്രി (Pinarayi Vijayan) നിര്‍ദ്ദേശിച്ച പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് തീരുമാനമെടുക്കുക. 

നിയമസഭയിലും പുറത്തും രാഷ്ട്രീയ പാര്‍ട്ടികളും വിദഗ്ദ്ധരും വ്യാപാരികളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ യോഗത്തില്‍ പരിഗണിക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണമെന്നും, ആഴ്ചയിൽ 6  ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നും ശുപാർശ നൽകിയിട്ടുണ്ട്. 

Also Read: Weekend Lockdown:18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം, വാരാന്ത്യ ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങളുമായി ഐ.എം.എ
  
ഇതിനിടയിൽ രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് സർക്കാർ ആലോചിക്കുന്നത് എന്നൊരു റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നിലവിലെ രീതി മാറ്റി മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശമെന്നും വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.  

സർക്കാർ പരിഗണിക്കുന്ന മറ്റൊരു നിർദ്ദേശം എന്നുപറയുന്നത് രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക (Lockdown Relaxation) എന്നതായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.   മാത്രമല്ല പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.  

Also Read: Liquor Price: ഓണം അടിപൊളിയാക്കാന്‍ ഇക്കുറി ചിലവ് കൂടും, വിദേശ നിര്‍മിത മദ്യത്തിന് വില കുത്തനെ കൂട്ടി

എന്തായാലും ഓണക്കാലവും നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ ലഭിക്കാനായിരിക്കും സാധ്യത. എന്തായാലും കൊറോണ കുറയാതെ നിൽക്കുന്ന ഈ സന്ദർഭത്തിൽ വലിയ സമ്മർദ്ദമാണ് സർക്കാർ നേരിടുന്നതെന്ന കാര്യത്തിൽ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News