THiruvananthapuram : സംസ്ഥാനത്ത് മഴയുടെ (Rain) തീവ്രത കുറയുകയാണെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. അതെസമയം അറബിക്കടലില്‍ (Arabian sea) പുതിയ ന്യൂനമര്‍ദ്ദം (Low Pressure) രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ന്യുനമർദ്ദം കേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യത്തിലും ജാഗ്രത തുടരണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. നിലവിൽ ഇരട്ട ന്യുന മർദ്ദമാണ് നിലനിൽക്കുന്നത്. എന്നാൽ ഇത് കേരളത്തിൽ കാര്യമായ മാറ്റം കൊണ്ട് വന്നിട്ടില്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തിപ്രാപിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത് ആന്ധ്രപ്രദേശത്ത് തീരം തൊടുമെന്നാണ് കരുതുന്നത്.
ALSO READ: New low pressure | അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടർന്ന് നവംബർ പതിനാലിനാണ് അണക്കെട്ട് തുറന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്.നിലവിലെ ജലനിരപ്പ് 2,399.10 അടിയാണ്. രാത്രി 9.45നാണ് അണക്കെട്ടിന്റെ ഷട്ടർ അടച്ചത്.
തുലാവർഷ സീസണിൽ (47 ദിവസം) രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണ് ഇപ്പോൾ അറബിക്കടലിൽ രൂപ്പപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ ഇത് കേരളത്തിന് കൂടുതൽ ഭീഷണിയാകില്ലെന്നാണ് കരുതപ്പെടുന്നത്.
ALSO READ: Kerala Heavy Rain: കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ മഴയുണ്ടാകാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...