Rahul Eswar - Honey Rose Issue: ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി, മുൻകൂർ ജാമ്യത്തിനായി നീക്കം

Rahul Eswar - Honey Rose Issue: ചാനൽ ചർച്ചകളിൽ നടി ഹണിറോസിനെതിരെ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയാണ് പരാതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 11:03 AM IST
  • രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി
  • തൃശ്ശൂർ സ്വദേശിയാണ് പരാതി നൽകിയത്
  • മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് രാഹുൽ ഈശ്വർ
Rahul Eswar - Honey Rose Issue: ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി, മുൻകൂർ ജാമ്യത്തിനായി നീക്കം

കൊച്ചി: ലൈംഗിക അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനൽ ചർച്ചകളിൽ നടി ഹണിറോസിനെതിരെ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 

 രാഹുൽ ഈശ്വറിനെതിരായ ഹണിറോസിന്റെ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണ് രാഹുല്‍ ഈശ്വരനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തി ഹണി റോസ് പരാതി നല്‍കിയത്. 

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്.  രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയിട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

Read Also: തലസ്ഥാനത്ത് അരുംകൊല; തിരുവനന്തപുരത്തെ ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ

രാഹുൽ സൈബർ ഇടത്തിൽ സംഘടിത ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്നാണ് നടിയുടെ ആരോപണം. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. താൻ നൽകിയ പരാതിയുടെ ​ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിയാനുമുള്ള കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നതെന്ന് താരം ആരോ​പിച്ചു. 

വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണ്. അതിനെതിരെ രാഹുല്‍ ഈശ്വര്‍ സൈബർ ഇടത്തിൽ നടത്തുന്ന അനാവശ്യ പ്രചാരണങ്ങൾ ആളുകൾ തനിക്കെതിരെ തിരിയാൻ കാരണമായി. തന്റെ മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറി തന്നെയും സ്ത്രീത്വത്തെയും രാഹുൽ ഈശ്വർ അപമാനിച്ചുവെന്നും ഹണി റോസ് ആരോപിച്ചു.

ചാനൽ ചർച്ചകളിൽ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചും രാഹുൽ ഈശ്വർ സംസാരിച്ചിരുന്നു. താങ്കളുടെ ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് ഹണിറോസ് വിമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

 

Trending News