തിരുവനന്തപുരം: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്.
Also Read: സംസ്ഥാനത്ത് ഇന്നു മുതൽ മദ്യ വിലയിൽ മാറ്റം; 341 ബ്രാൻഡുകളുടെ വില വർധിക്കും
നടൻ്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ ഈ തീരുമാനം. ഹർജി അടുത്തമാസം 28ന് കോടതി വീണ്ടും പരിഗണിക്കും. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് നടന്റെ അഭിഭാഷകൻ വാദിച്ചത്. മാത്രമല്ല ഇത് കുടുംബ തര്‍ക്കത്തെ തുടര്‍ന്നുള്ള പരാതിയാണെന്നും വാദത്തില്‍ വ്യക്തമാക്കുന്നു. നടന്റെ അറസ്റ്റ് ഒരു മാസത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്.
കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. അഞ്ചു വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
Also Read: സൂര്യനും ചൊവ്വയും ഷഡാഷ്ടക രാജയോഗം സൃഷ്ടിച്ചു; ഈ രാശിക്കാർ സൂക്ഷിക്കുക!
നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടൻ നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.