periya double murder case: 'ഗൂഢാലോചനയില്ല, കുടുക്കിയതാണ്'; രക്തഹാരം അണിയിച്ച് സ്വീകരണം, പെരിയ ഇരട്ടക്കൊല കേസ് പ്രതികൾ പുറത്തിറങ്ങി

periya double murder case: ശിക്ഷ മരവിപ്പിച്ചത് സിബിഐക്കുള്ള തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2025, 10:43 AM IST
  • പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾ ജയിൽ മോചിതരായി
  • ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് പ്രതികളാണ് പുറത്തിറങ്ങിയത്
  • ഗൂഢാലോചനയില്ലെന്നും കേസിൽ കുടുക്കിയതെന്നും കെവി കുഞ്ഞിരാമൻ പറഞ്ഞു
periya double murder case: 'ഗൂഢാലോചനയില്ല, കുടുക്കിയതാണ്'; രക്തഹാരം അണിയിച്ച് സ്വീകരണം, പെരിയ ഇരട്ടക്കൊല കേസ് പ്രതികൾ പുറത്തിറങ്ങി

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ നാല് പ്രതികൾ ജയിൽ മോചിതരായി. ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെ.വി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവരാണ് ജയിൽ മോചിതരായത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾക്ക് പാർട്ടി സ്വീകരണമൊരുക്കി. പ്രതികളെ രക്തഹാരം അണിയിച്ചാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അം​ഗം സതീഷ് ചന്ദ്രൻ, സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയവരും ജയിലിൽ എത്തി. 

Read Also: 'തൻ്റെ ചിത്രം വെച്ച് മോശം തമ്പ്നെയിൽ'; യൂട്യൂബ് ചാനലുകൾക്കെതിരെ ഹണിറോസ്, പൊലീസിന് വിവരങ്ങൾ കൈമാറും

പെരിയ കേസിൽ ​ഗൂഢാലോചനയില്ലെന്നും സിപിഎം നേതാക്കളായത് കൊണ്ടാണ് കേസിൽ കുടുക്കിയതെന്നും കെവി കുഞ്ഞിരാമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷ മരവിപ്പിച്ചത് സിബിഐക്കുള്ള തിരിച്ചടിയാണെന്ന് പി ജയരാജൻ പറഞ്ഞു. 

ബുധനാഴ്ചയാണ് നാല് പേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. ശിക്ഷാ വിധി ചോദ്യം ചെയ്തുള്ള അപ്പീലിനൊപ്പം പ്രതികൾ നൽകിയ അപേക്ഷ പരി​ഗണിച്ച് ജസ്റ്റിസ് പിബി സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് കടത്തിക്കൊണ്ടു പോയെന്ന കുറ്റത്തിനാണ് സിബിഐ കോടതി ഇവർക്ക് അഞ്ചു വർഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News