Online Rummy കളിച്ച് ലക്ഷങ്ങൾ കടം; യുവാവ് തൂങ്ങി മരിച്ച നിലയിൽ!

കുറ്റിച്ചൽ നിലമയിൽ കെ. വേലായുധന്റെ മകൻ വി എച്ച്  വിനീത് ആണ് സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.    

Written by - Zee Malayalam News Desk | Last Updated : Jan 3, 2021, 11:49 AM IST
  • മരണമടഞ്ഞ വിനീത് ഐഎസ്ആർഒ യിൽ താൽക്കാലിക ജോലിക്കാരനായിരുന്നുവെങ്കിലും lok down കാലത്ത് ജോലി നഷ്ടപ്പെട്ടു.
  • ഈ സമയത്തിലാണ് പണമുണ്ടാക്കാൻ ഓൺലൈൻ റമ്മി ഉൾപ്പെടെ പണം വച്ചുള്ള കളികളിൽ വിനീത് ഏർപ്പെട്ടത്.
  • കളിച്ച് തുടങ്ങി ആദ്യമൊക്കെ പണം കിട്ടിയിരുന്നുവെങ്കിലും പിന്നെ പിന്നെ പണം നഷ്ടപ്പെടുകയായിരുന്നു.
  • 21 ലക്ഷത്തോളം രൂപ കടം ഉണ്ടായതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
Online Rummy കളിച്ച് ലക്ഷങ്ങൾ കടം; യുവാവ് തൂങ്ങി മരിച്ച നിലയിൽ!

കാട്ടാക്കട:  ഓൺലൈനിൽ റമ്മി കളിച്ച്  പണം നഷ്ടപ്പെട്ട് കടം കയറിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ.   കുറ്റിച്ചൽ നിലമയിൽ കെ. വേലായുധന്റെ മകൻ വി എച്ച്  വിനീത് ആണ് സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

21 ലക്ഷത്തോളം രൂപ കടം ഉണ്ടായതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ (Suicide) ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള കളികളിൽ ഏർപ്പെട്ടിരുന്നതായും പോലീസ് അറിയിച്ചു.  മരണമടഞ്ഞ വിനീത് ഐഎസ്ആർഒ യിൽ താൽക്കാലിക ജോലിക്കാരനായിരുന്നുവെങ്കിലും lok down കാലത്ത് ജോലി നഷ്ടപ്പെട്ടു. 

Also Read: ഇരട്ടക്കുട്ടികളിലൊരാളെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു

ജോലി നഷ്ടപ്പെട്ട ഈ സമയത്തിലാണ്  പണമുണ്ടാക്കാൻ ഓൺലൈൻ റമ്മി (Online Rummy) ഉൾപ്പെടെ പണം വച്ചുള്ള കളികളിൽ വിനീത് ഏർപ്പെട്ടത്.  കളിച്ച് തുടങ്ങി ആദ്യമൊക്കെ പണം കിട്ടിയിരുന്നുവെങ്കിലും പിന്നെ പിന്നെ പണം നഷ്ടപ്പെടുകയായിരുന്നു.  ഇതോടെ പണമായും ആഭരണമായും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വാങ്ങി കളി തുടരുകയായിരുന്നുവെങ്കിലും വീണ്ടും പണം നഷ്ടമാണ് ഉണ്ടായത്. 

ഇക്കാര്യങ്ങളൊന്നും വീട്ടുകാർക്ക് അറിയില്ലായിരുന്നു.  പണം നഷ്ടപ്പെട്ടതിനെ തുടർന്ന്  നാടുവിട്ട വിനീതിനെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കോട്ടയത്ത് നിന്നും നാട്ടിലെത്തിക്കുകയായിരുന്നു.   കടം വീട്ടാൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന ഒരു കുറിപ്പ് വിനീതിന്റെ മൃതദേഹത്തിൽ നിന്നും പൊലീസിന് (Police) ലഭിച്ചിരുന്നു. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
 ജോലിക്കാരനായിരുന്നു 
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy   

Trending News