വയനാട്: മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ ആദിവാസി സത്രീ മരിച്ചു. പഞ്ചാരക്കൊല്ലി തറാട്ട് കുറിച്യ കോളനിയിലെ രാധയാണ് കൊല്ലപ്പെട്ടത്. വനം വകുപ്പിലെ താൽകാലിക വാച്ചറുടെ ഭാര്യയാണ്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. വനത്തോട് ചേർന്ന പ്രിയദർശിനി എസ്റ്റേറ്റിൽ കാപ്പി പറിക്കാൻ പോയതായിരുന്നു 45-കാരിയായ രാധ. രാവിലെ 11.15 ഓടെ പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്.
മരണത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയ മന്ത്രി ഒ.ആർ കേളുവിനെ നാട്ടുകാർ തടഞ്ഞു.
പ്രതിഷേധത്തിന് പിന്നാലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലുന്നതടക്കം നടപടികൾ സ്വീകരിക്കാൻ വനം മന്ത്രി നിർദേശം നൽകി.കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പിൽ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു,
ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ് രാധ. കടുവയെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും മിന്നുമണി പറഞ്ഞു. മാനന്താവാടി മെഡിക്കൽ കോളജിലെക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ട ത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.