ഇടുക്കി: മൂന്നാറിലെ റിസോർട്ടിലെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പത് വയസുകാരൻ മരിച്ചു. മാതാപിതാക്കളോടൊപ്പം മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ സാഗർ ദലാലിന്റെ മകൻ പ്രാരംഭ ദലാൽ ആണ് മരിച്ചത്.
പള്ളിവാസൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ആറാം നിലയിലെ മുറിയിൽ നിന്നാണ് കുട്ടി വീണത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കസേര മറിഞ്ഞ് സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു.
കസേരയിൽ കയറിയ കുട്ടി സ്ലൈഡിങ് വിൻഡോ തുറക്കാൻ ശ്രമിക്കവേ കാല് തെറ്റി കസേരയിൽ നിന്ന് വീഴുകയായിരുന്നു. കസേരയിൽ നിന്ന് മറിഞ്ഞ കുട്ടി ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.