പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ, മുഹമ്മദ് ഷിബിൽ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
Also Read: ഈ സംസ്ഥാനത്തെ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ, അറിയാം!
ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായിട്ടാണ് ഇവരെ എക്സൈസ് പിടികൂടിയത്. വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് ഇൻസ്പക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാക്കളെ പൊക്കിയത്. പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെയാണ് യുവാക്കൾ കെഎസ്ആർടിസി ബസിലെത്തിയതെന്നാണ് എക്സൈസ് സംഘം പറയുന്നത്.
Also Read: കാത്തിരിപ്പിന് വെറും 2 ദിവസം; ഗജകേസരി യോഗത്താൽ ഇവർക്കിനി ധനമഴ!
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ സുജീബ് റോയ്, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, സതീഷ്, മനോഹരൻ, എന്നിവർ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.