Makara Sankaranti School Holidays: വിദ്യാർത്ഥികൾക്കിതാ ഒരു അടിപൊളി സന്തോഷ വാർത്ത. വെള്ളിയാഴ്ച മുതൽ ഈ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
School Holiday Announcement: സ്‌കൂളുകൾക്ക് 10 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാരണം അറിയാം...
School Holiday Announcement: സ്‌കൂളുകൾക്ക് ജനുവരി പത്തുമുതലുള്ള അവധി പ്രഖ്യാപനം ആന്ധ്രാപ്രദേശിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.
പഠിത്തവും പരീക്ഷകളും കൊണ്ട് വലയുന്ന കുട്ടികൾക്ക് ഈ അവധി ശരിക്കും ഒരു ആശ്വാസമാണ്. അതുകൊണ്ടുതന്നെ അവർക്കിത് ഒരു ബമ്പർ ലോട്ടറി അടിച്ചമാതിരിയാണ്.
മകരസംക്രാന്തി പ്രമാണിച്ചാണ് വിദ്യാർത്ഥികൾക്ക് ജനുവരി 10 മുതൽ 19 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ സംക്രാന്തി സമയത്ത് ആന്ധ്രയിൽ അവധി ലഭിക്കുന്നത് പതിവാണ്
സംക്രാന്തി സമയത്ത് സ്‌കൂളുകൾക്ക് പത്ത് ദിവസത്തെ അവധി നൽകാറുണ്ട്. ഇത് കുട്ടികളുടെ അവസാന പരീക്ഷയ്ക്ക് മുന്നേയുള്ള വലിയ അവധി കൂടിയാണ്
മകര സംക്രാന്തി ആന്ധ്രയിൽ വലിയ രീതിയിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. ആബാലവൃദ്ധം ജനങ്ങളും ഈ ഉത്സവത്തിനായി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്
ആന്ധ്രപ്രദേശിലെ അക്കാദമിക് കലണ്ടർ അഞ്ചുസരിച്ച് ജനുവരി 10 മുതൽ 19 വരെ സ്‌കൂളുകൾക്ക് അവധിയാണ്. എന്നാൽ ക്രിസ്ത്യൻ ന്യൂനപക്ഷ സ്‌കൂളുകളുടെ ഷെഡ്യൂൾ വ്യത്യസ്തമാണ്
മാർച്ചിലെ പരീക്ഷകൾ കാരണം സംക്രാന്തി അവധികൾ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഈ അവധി പ്രഖ്യാപനത്തോടെ എല്ലാ അഭ്യൂഹങ്ങൾക്കും സർക്കാർ വിരാമമിട്ടിരിക്കുകയാണ്
കഴിഞ്ഞ വർഷം കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് സംക്രാന്തി അവധികൾ വെട്ടികുറച്ചിരുന്നു
അക്കാദമിക് കലണ്ടറിൽ ജനുവരി 14 ന് വരുന്ന സംക്രാന്തിയുടെ അവധി മുഖ്യമാണ്. ഈ ഒരു അവധിക്കായി വിദ്യാര്ഥികളെപോലെ രക്ഷിതാക്കളും കാത്തിരിക്കാറുണ്ട്
ഈ അവധി ഉത്സവകാലം ബന്ധക്കൾക്കൊപ്പം ആഘോഷിക്കാനും ആസ്വദിക്കാനും അവർക്ക് കഴിയും
അവധി പ്രഖ്യാപിച്ചതനുസരിച്ച് ജനുവരി 10 വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾക്ക് അവധിയാണ് അവധി 19 വരെ തുടരും. ശേഷം 20 മുതൽ ക്ലാസുകൾ പുനരാരംഭിക്കും.