Kerala Rain Crisis : കോട്ടയത്ത് മഴവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർ

ഇതേസമയം റോഡ് ബ്ലോക്ക് ആയത് കാരണം നിർത്തിയിട്ടിരുന്ന എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി  ബസിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 12:59 PM IST
  • കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റിത്.
  • ഇന്നലെ രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു.
  • ഇവിടെ വിനോദ സഞ്ചാരത്തിനെത്തിയവർ ഉരുൾപ്പൊട്ടലിനെ തുടർന്ന് അപകടത്തിൽപെടുകയായിരുന്നു .
  • ഇതേസമയം റോഡ് ബ്ലോക്ക് ആയത് കാരണം നിർത്തിയിട്ടിരുന്ന എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്
 Kerala Rain Crisis : കോട്ടയത്ത് മഴവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർ

Kottayam : കോട്ടയം പുല്ലുപാറയിൽ ഉരുള്‍പൊട്ടലില്‍ (Landslide)  അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ് രണ്ട് കെ.എസ്.ആര്‍.ടി.സി (KSRTC) ജീവനക്കാര്‍.  കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റിത്. ഇന്നലെ രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു.

 ഇവിടെ  വിനോദ സഞ്ചാരത്തിനെത്തിയവർ ഉരുൾപ്പൊട്ടലിനെ തുടർന്ന് അപകടത്തിൽപെടുകയായിരുന്നു . ഇതേസമയം റോഡ് ബ്ലോക്ക് ആയത് കാരണം നിർത്തിയിട്ടിരുന്ന എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി  ബസിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്/.   നിര്‍ത്തിയിട്ട ബസിലിരുന്ന്  വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു  കണ്ടക്ടര്‍ ജെയ്‌സണ്‍ ജോസഫ്. 

ALSO READ : കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചു

ഇതിനിടെയിലാണ് ഒരു കരച്ചില്‍ കേള്‍ക്കുന്നത്.  ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വന്ന് ബസിന്റെ സമീപം പിടിച്ച് നിന്ന് ശബ്ദം ഉയര്‍ത്തുകയായിരുന്നു.  ഉടന്‍ തന്നെ കണ്ടക്ടര്‍ വെള്ളത്തിലേക്കിറങ്ങി ഇവരെ രക്ഷിച്ചു. വെള്ളത്തിലൂടെ ഒഴുകി എത്തിയവരില്‍  നിന്ന് ലഭിച്ച വിവരം അനുസരിച്ച്  മുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും മറ്റുമായി  രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. 

ALSO READ : Crop destruction: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശം; 28 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നതായി കൃഷി വകുപ്പ്

ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവരെന്നാണ് വിവരം. സാരമായ പരിക്കേറ്റ ഇവര്‍ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ നാല് പേരുടെ ജീവനാണ് രക്ഷിക്കാനായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News