കൊച്ചി : യാത്രക്കാർക്ക് സൗജന്യ യാത്ര സൗകര്യം ഒരുക്കി കൊച്ചി മെട്രോ (Kochi Metro). ഇന്ന് ഡിസംബർ 5ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ നാല് മണി വരെയുള്ള ഒരു മണിക്കൂർ വേളയിലാണ് യാത്രക്കാർക്ക് സൗജന്യ യാത്ര സൗകര്യം (Kochi Metro Free Ride) ഒരുക്കിയിരിക്കുന്നത്.
വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക. ഇതിനായി വൈറ്റില, ഇടപ്പള്ളി, ആലുവ എന്നീ മെട്രോ സ്റ്റേഷനുകളിൽ സൗകര്യം ഉറപ്പാക്കിട്ടുണ്ടെന്ന് കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്.
ALSO READ : Kochi Metro യാത്ര നിരക്ക് കുറച്ചു, പുതിയ നിരക്ക് ഒക്ടോബർ 20 മുതൽ പ്രബല്യത്തിൽ
Kochi Metro offers a chance to undertake a free maiden ride and enjoy the difference.
Avail your Free rides offered by Kochi Metro on 5th December from Vyttila to Edapally as well as Aluva to Edapally between 03.00 pm & 04.00 pm.Enjoy the safe and comfort metro ride....... pic.twitter.com/7LfU193wUN
— Kochi Metro Rail (@MetroRailKochi) December 4, 2021
പരീക്ഷണടിസ്ഥാനത്തിലാണ് ഈ കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിൽ ഇത്തരത്തിൽ ഫ്രീ ടിക്കറ്റ് സൗകര്യങ്ങൾ ഒരുക്കമെന്നാണ് റിപ്പോർട്ട്.
ALSO READ : Kochi Metro Service: യാത്രക്കാർക്കായി സർവീസ് സമയം നീട്ടി കൊച്ചി മെട്രോ
ഫ്രീ ടിക്കറ്റ് എങ്ങനെ ലഭിക്കും?
1. വൈറ്റില, ഇടപ്പള്ളി, ആലുവ എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകളിൽ മാത്രമാണ് ഇപ്രാവശ്യം ടിക്കറ്റുകൾ ലഭിക്കുക.
2. ഇന്ന് ഡിസംബർ 5 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ഫ്രീ ടിക്കറ്റ് ലഭിക്കുക.
ALSO READ : മുന്‍ DGP ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോയുടെ അമരത്തേയ്ക്ക്
3. വൈറ്റില, ഇടപ്പള്ളി, ആലുവ എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറിൽ ചോദിച്ചാൽ നിങ്ങൾക്ക് ഫ്രീ ടിക്കറ്റ് ലഭിക്കുന്നതാണെന്നാണ് കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...