KMAT 2023 : എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala KMAT 2023 ജനുവരി 18 നാല് മണി വരെയാണ് അപേക്ഷ സമർപ്പിക്കാനാവുന്നത്. ഫെബ്രുവരി 19നാണ് പരീക്ഷ

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 04:04 PM IST
  • അപേക്ഷ സമർപ്പിക്കുനുള്ള അവസാന തീയതി ജനുവരി 18 നാല് മണിവരെയാണ്.
  • ഫെബ്രുവരി 19ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കുന്നതാണ്.
  • 1000 രൂപയാണ് പരീക്ഷ ഫീസ്.
  • എസ് സി/ എസ് ടി വിഭാഗത്തിലുള്ളവർക്ക് 750 രൂപയാണ് അപേക്ഷ ഫീസായി സമർപ്പിക്കേണ്ടത്
KMAT 2023 : എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

2023 അധ്യയന വർഷത്തേക്കുള്ള കേരള യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന എംബിഎ പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) സെക്ഷൻ -1 അപേക്ഷ ക്ഷണിച്ചു. കമ്മീഷ്ണർ ഓഫ് എൻട്രെൻസ് എക്സാമിനേഷന്റെ (സിഇഇ) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുനുള്ള അവസാന തീയതി ജനുവരി 18 നാല് മണിവരെയാണ്. ഫെബ്രുവരി 19ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കുന്നതാണ്.

1000 രൂപയാണ് പരീക്ഷ ഫീസ്. എസ് സി/ എസ് ടി വിഭാഗത്തിലുള്ളവർക്ക് 750 രൂപയാണ് അപേക്ഷ ഫീസായി സമർപ്പിക്കേണ്ടത്. cee.kerala.gov.in എന്ന കമ്മീഷ്ണർ ഓഫ് എൻട്രെൻസ് എക്സാമിനേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ചാണ് പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.

ALSO READ : NEET PG 2023: നീറ്റ് പിജി 2023; രജിസ്ട്രേഷൻ നടപടികൾ ഉടൻ തുടങ്ങും, എങ്ങനെ അപേക്ഷിക്കാം?

കെ-മാറ്റ് 2023ന് അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

1. സിഇഇ കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in പ്രവേശിക്കുക
2. ഹോം പേജിൽ തന്നെ കെ-മാറ്റ് 2023 ന് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. 
3. അതിൽ ക്ലിക്ക് ചെയ്തതിന് ശേഷം തുറന്ന് വരുന്ന പേജിൽ പരീക്ഷാർഥിയുടെ പേര് വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക
4.നിർദേശിക്കുന്ന രേഖകൾ സമർപ്പിക്കുക
5.തുടർന്ന് അപേക്ഷ ഫീസ് സമർപ്പിക്കുന്നതിനായി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
6. അപേക്ഷ ഫീസ് സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പേജ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കുക.

രണ്ട് സെക്ഷനുകളിലായിട്ടാണ് കേരള സർവകലശാല സംസ്ഥാന തലത്തിൽ കെ-മാറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷ സംബന്ധിച്ചോ മറ്റും സംശയമുള്ളവർക്ക് സിഇഇ ഹെൽപ്പ് ലൈൻ നമ്പറായ 0471-2525300തിൽ വിളിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News