സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇനി കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തീരുമാനം കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതിനാലെന്ന് സര്‍ക്കാർ പറഞ്ഞു.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം പ്രതിദിന കേസുകള്‍ ആറ് മണിയോടെ ആയിരുന്നു പ്രസിദ്ധീകരിക്കുന്നത്. ആദ്യത്തെ കൊവിഡ് കേസുകള്‍ കേരളത്തില്‍ വന്നതുമുതല്‍ കൃത്യമായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കൊവിഡ് അടിയന്തര സാഹചര്യം രൂപപ്പെട്ട സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കൊവിഡ് സാഹചര്യം വിലയിരുത്തിയത്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് ദിവസേനയുളള കൊവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് . പിന്നീട് കേസുകള്‍ കുറഞ്ഞതോടെ വിവരങ്ങൾ അറിയിച്ചത് വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA