തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന പ്രവാസികൾക്കും (NRI) രാജ്യാന്തര യാത്രികർക്കും കോവിഡ് ലക്ഷണങ്ങൾ (Covid Symptoms) ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) അധ്യക്ഷതയിലാണ് ഇന്ന് കോവിഡ് അവലോകന യോഗം ചേർന്നത്.
രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികര്‍ ആർടിപിസിആർ പരിശോധന (RT PCR Test) നടത്തണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശവും യോഗം അംഗീകരിച്ചു. തിരികെയെത്തി എട്ടാമത്തെ ദിവസം രാജ്യാന്തര യാത്രികര്‍ ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്നായിരുന്നു നിലവിലെ മാനദണ്ഡം.
Also Read: ലോക്ഡൗണിൽ ആരാധനയ്ക്ക് അനുമതി; സ്കൂളുകൾ 14 മുതൽ, കോളേജുകളും തുറക്കുന്നു
അതേസമയം റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് വിമാനത്താവളങ്ങളില്‍ അന്യായമായ നിരക്ക് ഈടാക്കരുതെന്നും പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ എന്നും യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...