Dr Ravi Pillai: ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി; രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരമായി 'രവിപ്രഭ'

Indian Businessman Dr Ravi Pillai: വൈകിട്ട് നാലിന് നടക്കുന്ന സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 07:20 PM IST
  • 'ഡോ.ബി. രവിപിള്ളയുടെ ജീവിതയാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം, രവിപ്രഭ-ഫോട്ടോ എക്‌സിബിഷൻ എന്നിവ ഉണ്ടായിരിക്കും
  • ബുധനാഴ്ച തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
Dr Ravi Pillai: ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി; രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരമായി 'രവിപ്രഭ'

തിരുവനന്തപുരം: ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരം നൽകുന്നതിനായി രവിപ്രഭ എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് ബുധനാഴ്ച തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാലിന് നടക്കുന്ന സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മോഹൻലാൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മന്ത്രിമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

രവിപ്രഭയുടെ ഭാഗമായി പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ മാസ്മരിക സംഗീതം, ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ സംഗീതവിരുന്ന്, 'ഡോ.ബി. രവിപിള്ളയുടെ ജീവിതയാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം, രവിപ്രഭ-ഫോട്ടോ എക്‌സിബിഷൻ എന്നിവ ഉണ്ടായിരിക്കും.

ഫെബ്രുവരി രണ്ട് ഞായറാഴ്ച  പെയിന്റിംഗ് മത്സരം, ഗാനാലാപന മത്സരം എന്നിവയും വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും. രവിപ്രഭയുടെ ഭാഗമായി ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതൽ സന്ധ്യവരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡോ. രവി പിള്ളയുടെ ജീവിതയാത്ര അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കും.

ഒരു വ്യക്തിയുടെ ജീവിതമുഹൂർത്തങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളുടെ വികാസപരിണാമങ്ങളും ചിത്രങ്ങളിലൂടെ രേഖപ്പെടുത്തും. വിർച്വൽ ഫോട്ടോ ടൂറും ഓൺലൈനായി ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അന്നുതന്നെ രാവിലെ ഒമ്പതു മുതൽ സംസ്ഥാനതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരം നടത്തും.

കേരളത്തെ ആസ്പദമാക്കിയുള്ളതായിരിക്കും വിഷയങ്ങൾ. മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിവയും ഓരോ വിഭാഗത്തിലും 10 പേർക്ക് വീതം 1000 രൂപ പ്രോത്സാഹന സമ്മാനവും നൽകും.

യൂണിവേഴ്സിറ്റി കോളേജിൽ അന്നുതന്നെ വൈകിട്ട് നാലു മണി മുതൽ 6 മണി വരെ പൊതുജനങ്ങൾക്കായി ഗാനാലാപന മത്സരവും ഉണ്ടായിരിക്കും. എം.ടി വാസുദേവൻ നായരുടെ സിനിമകളിലെ പാട്ടുകളും പി. ജയചന്ദ്രൻ പാടിയ പാട്ടുകളും പ്രായഭേദമെന്യേ ആർക്കും പാടാം. 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നൽകും.

കൂടാതെ പത്തു പേർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. പി.ശ്രീരാമകൃഷ്ണൻ (നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ), ഡോ.ജി.രാജ് മോഹൻ (സംഘാടക സമിതി ജനറൽ കൺവീനർ), ജി.എസ്.പ്രദീപ് (വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ) പ്രമോദ് പയ്യന്നൂർ (ഭാരത് ഭവൻ മെമ്പർ സെക്രട്ടറി), ആർ.എസ്.ബാബു (കേരള മീഡിയ അക്കാദമി ചെയർമാൻ), അജിത് കൊളാശേരി (സി.ഇ.ഒ, നോർക്കാ റൂട്ട്സ്), എബ്രഹാം തോമസ് (ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി), ഹരികൃഷ്ണൻ നമ്പൂതിരി (രക്ഷാധികാരി, സംഘാടക സമിതി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News