വയനാട് കാരാപ്പുഴയിൽ അനധികൃത നിയമനങ്ങൾ; രേഖകൾ ZEE മലയാളം ന്യൂസിന്- EXCLUSIVE

 നിയമനങ്ങൾ നടത്തിയതിന്റെ രേഖകൾ ZEE മലയാളം ന്യൂസിന് ലഭിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 11:16 AM IST
  • രേഖകൾ ZEE മലയാളം ന്യൂസിന് ലഭിച്ചു
  • തിരുകി കയറ്റുകയായിരുന്നു എന്നാണ് പരാതി
  • പലതവണ അനധികൃത നിയമനങ്ങൾ നടക്കുന്നതായി ആരോപണം
വയനാട് കാരാപ്പുഴയിൽ അനധികൃത നിയമനങ്ങൾ; രേഖകൾ  ZEE മലയാളം ന്യൂസിന്- EXCLUSIVE

കൽപ്പറ്റ: വയനാട് കാരാപ്പുഴ മത്സ്യവിത്തുൽപാദന കേന്ദ്രത്തിൽ അനധികൃത നിയമനങ്ങൾ. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് രണ്ട് ജീവനക്കാരെ അനധികൃതമായി നിയമിച്ചത്. സംവരണമാനദണ്ഡം കാറ്റിൽ പറത്തിയാണ് ഹാച്ചറി ജീവനക്കാരായി വൈത്തിരി സുഗന്ധഗിരി സ്വദേശികളെ നിയമിച്ചത്. നിയമനങ്ങൾ നടത്തിയതിന്റെ രേഖകൾ ZEE മലയാളം ന്യൂസിന് ലഭിച്ചു. നിയമനവുമായി ബന്ധപ്പെട്ട അപേക്ഷ ക്ഷണിച്ചതിൽ പട്ടിജാതി, പട്ടിക വർഗ്ഗ ഫിഷറീസ് സംഘങ്ങളിലെ അംഗങ്ങൾക്ക് മുൻഗണന ഉണ്ടായിരുന്നു.

അതിൽ മുട്ടിൽ, അമ്പലവയൽ, മീനങ്ങാടി പ‍ഞ്ചായത്തുകൾക്കായിരുന്നു മുൻഗണന. എന്നാൽ ഈ മാനദണ്ഡങ്ങൾ വകവയ്ക്കാതെയാണ് ഈ പുതിയ നീക്കം നടന്നിരിക്കുന്നത്. വൈത്തിരി പ‍ഞ്ചായത്ത് സ്വദേശികളെ നിയമനാധികാരി തിരുകി കയറ്റുകയായിരുന്നു എന്നാണ് പരാതി. ഇതിനു മുമ്പും  ഇവിടെ ഇത്തരത്തിൽ അനധികൃത നിയമനങ്ങൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. മേലുദ്യോഗസ്ഥനെതിരേ പരാതി നൽകിയതിനാൽ അർഹതപ്പെട്ട ജോലി  ഉദ്യോഗാർഥിനിക്ക് നിഷേധിച്ചെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇതിൽ മനംനൊന്ത് ഉദ്യോഗാർഥിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതും വാർത്തയായിരുന്നു.  ഇതേ തുടർന്ന് ഫിഷറീസ് ഓഫീസറെ ജില്ലയിൽ നിന്ന് മാറ്റി. എന്നാൽ തുടരന്വേഷണം മന്തഗതിയിലാണ് നടക്കുന്നതെന്നും പരാതിക്കാർ പറയുന്നു. 

അതേസമയം അനധികൃത നിയമനവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും ഇടയിൽ ശക്തമായി പ്രതിഷേധം ഉയരുന്നുണ്ട്. അനധികൃത നിയമനത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് കാരപ്പുഴ പട്ടികജാതി പട്ടികവർഗ്ഗ റിസർവേയർ ഫിഷറീസ് സഹകരണ സംഘം മെമ്പർമാരും നാട്ടുകാരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News