Ramadan 2022: വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്റെ ആഹ്‌ളാദത്തിലാണ് വിശ്വാസികൾ.
കോവിഡ് മഹാമാരിമൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത് എന്ന പ്രത്യേകതയും ഈ പെരുന്നാളിനുണ്ട്.
Also Read: Religious Harmony: 34 വർഷം പിന്നിടുന്നു വെസ്റ്റേൺ പ്രഭാകരന്‍റെ മതമൈത്രിയുടെ നോമ്പുതുറ കാഴ്ച
പുതുവസ്ത്രങ്ങളണിഞ്ഞും മൈലാഞ്ചിയിട്ടും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകൾ സന്ദര്‍ശനം നടത്തിയുമൊക്കെ വ്രതകാല പുണ്യത്തിന്റെ സന്തോഷം നുണയുകയാണ് വിശ്വാസികള്‍. ഞായറാഴ്ച മാസപ്പിറവി കാണാഞ്ഞതിനാൽ വിശ്വാസികളെ ഒരു ദിവസം കൂടി കാത്തിരിപ്പിച്ചിട്ടാണ് ഇത്തവണത്തെ പെരുന്നാൾ എത്തിയിരിക്കുന്നത്.
പെരുന്നാള്‍ ദിനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്‍റെ പെരുന്നാള്‍ പൈസ ലഭിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന്റെ സവിശേഷതയാണ്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ സക്കാത്തും നല്‍കുന്നു.
എല്ലാ വിശ്വാസികൾക്കും സി ന്യൂസ് മലയാളം ടീമിന്റെ വക പെരുന്നാൾ ആശംസകൾ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...