Gold Rate Today August 2: സ്വർണവില കൂടി,10 ദിവസത്തിനിടെ 1000 രൂപയുടെ വര്‍ദ്ധന

സംസ്ഥാനത്ത് സ്വർണവില വീണ്ടും  ഉയർന്നു.  ഒരു പവൻ  (8 ഗ്രാം) സ്വർണത്തിന്  200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,735 രൂപയായി. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 10:51 AM IST
  • ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,735 രൂപയായി.
Gold Rate Today August 2: സ്വർണവില കൂടി,10 ദിവസത്തിനിടെ 1000 രൂപയുടെ വര്‍ദ്ധന

Gold Rate Today August 2: സംസ്ഥാനത്ത് സ്വർണവില വീണ്ടും  ഉയർന്നു.  ഒരു പവൻ  (8 ഗ്രാം) സ്വർണത്തിന്  200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,735 രൂപയായി. 

കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷം സ്വർണവില മാസാദ്യം നേരിയ തോതിൽ കുറഞ്ഞിരുന്നു. അഗസ്റ്റ് 1 ന്  ഒരു പവൻ സ്വർണത്തിന്‍റെ  വില 37,680 രൂപയായിരുന്നു. ഗ്രാമിന് 4,710 രൂപയുമായിരുന്നു. 

Also Read:  WHO: മങ്കിപോക്സ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന 

18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വെള്ളിയാഴ്ച 10 രൂപ കൂടിയിരുന്നു. എന്നാല്‍, ഇന്ന് 20 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3910 രൂപയിലെത്തി. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

ജൂലൈ മാസം തുടക്കം മുതല്‍ സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ജൂലൈ 5 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ  38,480  രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 16, 17, 18 തിയതികളില്‍ രേഖപ്പെടുത്തിയ  36,960 രൂപയാണ്. 

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും  ഏറ്റവും  സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍  സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.  

നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ  മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News