സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു

  പെട്രോൾ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്

Last Updated : Apr 24, 2018, 10:41 AM IST
സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു. പെട്രോൾ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസൽ 71.33 രൂപയുമായിരുന്നു.

ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. ഒരു ലീറ്റര്‍ പെട്രോളിന് എണ്‍പത്തിരണ്ടു രൂപ മുപ്പത്തഞ്ചുപൈസയാണ് മുംബൈയിലെ വില. എന്നാല്‍ മാഹിയില്‍ പെട്രോളിന് 72 രൂപ 26 പൈസയും ഡീസലിന് 67 രൂപ ഒരു പൈസയും.

രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള വര്‍ധനയാണ് കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു. 

Trending News