പോത്തിനെ നേരത്തെ വെടിവെച്ചിരുന്നു? വനം വകുപ്പിന് സംശയം

 പോത്തിനെ വെടിവെച്ച നായാട്ടുകാരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 22, 2023, 08:58 AM IST
  • 25 പേർ അടങ്ങുന്ന 2 സംഘങ്ങൾ രാത്രിയും പകലും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്
  • നായാട്ടുകാരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ
  • കൊലപാതക പ്രേരണ കുറ്റമാണ് നായാട്ടുകാർക്കെതിരെ ചുമത്തുക.
പോത്തിനെ നേരത്തെ വെടിവെച്ചിരുന്നു? വനം വകുപ്പിന് സംശയം

എരുമേലി: കണമലയിൽ 2 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നെന്ന് സംശയം പ്രകടിപ്പിച്ച് വനം വകുപ്പ്.വെടിയേറ്റ പ്രകോപനത്തിലാണ് പോത്ത് നാട്ടുകാരെ ആക്രമിച്ചതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ആ പ്രകോപനത്തിലാണ് പോത്ത് ശബരിമല വനത്തിൽ നിന്ന് കണമലയിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങി നാട്ടുകാരെ അക്രമിച്ചതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.

 പോത്തിനെ വെടിവെച്ച നായാട്ടുകാരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.കൊലപാതക പ്രേരണ കുറ്റമാണ് നായാട്ടുകാർക്കെതിരെ ചുമത്തുക. അതേസമയം അക്രമം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായിട്ടില്ല.2 സംഘങ്ങളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ പോത്തിനെ കണ്ടെത്തുന്നതിന് ശ്രമിക്കുന്നുണ്ട്.

25 പേർ അടങ്ങുന്ന 2 സംഘങ്ങൾ രാത്രിയും പകലും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്. പോത്തിന്റെ അക്രമത്തിൽ മരണപ്പെട്ട ചാക്കോയുടെ സംസ്കാരം രാവിലെ നടത്തും വെള്ളിയാഴ്ച്ച രാവിലെയാണ് തോമസ്, ചാക്കോ എന്നിവർ പോത്തിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News