ദുരന്തങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷം സഹകരിക്കുന്നില്ല എന്ന സിപിഎം എംഎൽഎയുടെ ചോദ്യത്തിനെതിരെ സ്പീക്കറുടെ റൂളിങ്

Alathur MLA KD Prasenan ന്റെ ചോദ്യത്തിനെതിരെയാണ് സ്പീക്കർ എംബി രാജേഷ് (Speaker MB Rajesh) റൂളിങ് നടത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 01:58 PM IST
  • സംസ്ഥാനം നേരിട്ട ദുരന്തങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷം സഹകരിക്കുന്നില്ല എന്നുള്ള പരമാർശം അടങ്ങിയ ചോദ്യമാണ് സ്പീക്കറുടെ റൂളിങ്
  • അലത്തൂരിൽ നിന്നുള്ള നിയമസഭ അംഗം കെ ഡി പ്രസേന്നനാണ് ഉന്നയിച്ചത്.
  • ഇത് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയുടെ നിയമാവലിക്ക് ഉതുകന്നതല്ല എന്ന് റൂൾ ബുക്ക് ഉയർത്തിക്കാട്ടി സ്പീക്കറെ ധരിപ്പിച്ചു
  • ഈ ചോദ്യം നിയമസഭയ്ക്കുള്ളിൽ ഉന്നയിക്കാൻ പാടില്ലയെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തി.
ദുരന്തങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷം സഹകരിക്കുന്നില്ല എന്ന സിപിഎം എംഎൽഎയുടെ ചോദ്യത്തിനെതിരെ സ്പീക്കറുടെ റൂളിങ്

Thiruvananthapuram : സംസ്ഥാന നിയമസഭിൽ (Kerala Assembly) പ്രതിപക്ഷത്തെ അപമാനിക്കുന്ന തലത്തിലുള്ള സിപിഎം (CPM) എംഎൽഎയുടെ ചോദ്യത്തിനെതിരെ സ്പീക്കറുടെ റൂളിങ്. ആലത്തൂർ എംഎൽഎ കെ.ഡി പ്രസേന്നന്റെ (Alathur MLA KD Prasenan) ചോദ്യത്തിനെതിരെയാണ് സ്പീക്കർ എംബി രാജേഷ് (Speaker MB Rajesh) റൂളിങ് നടത്തിയത്.

സംസ്ഥാനം നേരിട്ട ദുരന്തങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷം സഹകരിക്കുന്നില്ല എന്നുള്ള പരമാർശം അടങ്ങിയ ചോദ്യമാണ് അലത്തൂരിൽ നിന്നുള്ള നിയമസഭ അംഗം ഉന്നയിച്ചത്. ഇത് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയുടെ നിയമാവലിക്ക് ഉതുകന്നതല്ല എന്ന് റൂൾ ബുക്ക് ഉയർത്തിക്കാട്ടി സ്പീക്കറെ ധരിപ്പിക്കുകയായിരുന്നു.

ALSO READ: കെ.സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു: പ്രസീത അഴിക്കോടിൻറെ ശബ്ദരേഖ പുറത്ത്

ഈ ചോദ്യം നിയമസഭയ്ക്കുള്ളിൽ ഉന്നയിക്കാൻ പാടില്ലയെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തി. ഈ ചോദ്യം അനുവദിക്കാൻ പാടില്ലയെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ ധരിപ്പിച്ചു.

മനപ്പൂർവ്വമല്ലാത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത്തരത്തിലുള്ള വീഴചകൾ ഇനി ആവർത്തിക്കാതിരിക്കാൻ സഭ സെക്രട്ടറിയേറ്റ് ശ്രദ്ധ ചെലുത്തണമെന്ന് സ്പീക്കറുടെ റൂളിങ് അറിയിച്ചു. 

ALSO READ: Kodakara Hawala Case: കൊടകര കുഴൽപ്പണക്കേസ് എൻഫോഴ്സ്മെൻറിലേക്ക്,കൊച്ചി യൂണിറ്റ് അന്വേഷിച്ചേക്കും

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ എംഎൽഎക്കെതിരെ മറ്റൊരു റൂളിങും ഉണ്ടായിരുന്നു. ക്രമ പ്രകാരമുള്ള സത്യപ്രതിജ്ഞ ചൊല്ലാതെ ദേവികുളം എംഎൽഎ എ രാജയ്ക്കെതിരെ സ്പീക്കർ പിഴ ചുമത്തിയിരുന്നു. 25,000 രൂപയാണ് വിഴ ചുമത്തിയത്.

അതിലും പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് സ്പീക്കറുടെ റൂളിങ് ഉണ്ടായത്. ആദ്യം മെയ് 24ന് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് അസാധുവായത്. തുടർന്ന് ജൂൺ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്താണ് രാജ ഔദ്യോഗികമായി നിയമസഭ അംഗമായത്.

ALSO READ: Devikulam MLA എ രാജയ്ക്കെതിരെ 2,500 രൂപ പിഴ ചുമത്തി, ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭയിൽ പങ്കെടുത്തതിനാണ് പിഴ ചുമത്തിയത്

ഇക്കാലയളവിൽ സഭയിൽ പങ്കെടുത്തതിനാണ് പിഴ ചുമത്തിയത്. മെയ് 24 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്ക് പ്രകാരമാണ് സ്പീക്കറുടെ റൂളിങ് പിഴ തീരുമാനിച്ചത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News