അതിജീവിതയ്ക്കെതിരായ പരാമർശങ്ങളിൽ സിപിഎം നേതാക്കളും മന്ത്രിമാരും മാപ്പുപറയണം; ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്

അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നാണ് യുഡിഎഫിൻ്റെ ആഗ്രഹം

Written by - Zee Malayalam News Desk | Last Updated : May 26, 2022, 02:39 PM IST
  • അവര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം
  • ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി യു.ഡി.എഫ് ഉപയോഗിച്ചിട്ടില്ല
  • എം.എം മണി അതിജീവിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും
അതിജീവിതയ്ക്കെതിരായ പരാമർശങ്ങളിൽ സിപിഎം നേതാക്കളും മന്ത്രിമാരും മാപ്പുപറയണം; ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കെതിരെ നടത്തിയ പരാമർശത്തിൽ മന്ത്രിമാരും സിപിഎം നേതാക്കളും മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അതിജീവിത നമുക്ക് മകളാണ്,അവർക്ക് പിന്തുണ നമ്മൾ അല്ലാതെ മറ്റാരാണ് നൽകേണ്ടത്. നേതാക്കൾ അതിജീവിതക്കെതിരെ പറഞ്ഞ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാകണം. പരാതിയിൽ എന്ത് ദുരൂഹതയാണ് ഉള്ളതെന്ന് കാര്യം കോടിയേരി വ്യക്തമാക്കണം. എം.എം മണി അതിജീവിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

SATHEESHAN

ഭരണകക്ഷിയിലെ പ്രമുഖര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത കോടതിക്ക് മുന്നില്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്‍കിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയത് കോടിയേരി ബാലകൃഷ്ണും ഇ.പി. ജയരാജനും ആന്റണി രാജുവും എം.എം മണിയുമാണ്. അവര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം - വി.ഡി.സതീശൻ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നാണ് യുഡിഎഫിൻ്റെ ആഗ്രഹം. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി യു.ഡി.എഫ് ഉപയോഗിച്ചിട്ടില്ല. യുഡിഎഫ് കണ്ണിലെണ്ണയൊഴ്ച്ച തന്നെ അതിജീവിതയ്ക്കൊപ്പമുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

Also read: Pc George: വെണ്ണലക്കേസിൽ പിസി ജോർജ്ജിന് ജാമ്യം, തിരുവനന്തപുരം കേസിൽ അറസ്റ്റ്

കോടതിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് പി.സി ജോര്‍ജ് ജയിലിലായത്. പി.സി.ജോര്‍ജും സി.പി.എമ്മും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് കഴിഞ്ഞ തവണ ജാമ്യം ലഭിച്ചത്. ജോര്‍ജിന് വീരപരിവേഷം നല്‍കി, പൂക്കള്‍ വിതറി സ്വീകരിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് അവസരം നല്‍കിയതും പിണറായി സര്‍ക്കാരാണെന്നും സതീശൻ കുറ്റപ്പെടുത്തി. എറണാകുളത്തും വിദ്വേഷ പ്രസംഗം ജോർജ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്നലെയും അറസ്റ്റിലായ ജോര്‍ജിന് വേണ്ടി തിരുവനന്തപുരം പൊലീസ് ക്യാമ്പിന് മുന്നില്‍ പുഷ്പരവതാനി വിരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാരും പൊലീസും അവസരം ഒരുക്കിക്കൊടുത്തു. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നലെ മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രി ഇതുവരെ എവിടെയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

Also read: മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണവിശ്വാസമെന്ന് അതിജീവിത; നിഷ്പക്ഷ അന്വേഷണം ഉറപ്പു നൽകി

ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങില്ലെന്ന ശക്തമായ നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കുകയും കേരളത്തിന്റെ പൊതു മനസാക്ഷി അത് സ്വീകരിച്ചുവെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായത്. അതുവരെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായും ആര്‍.എസ്.എസുമായും സി.പി.എമ്മും മുഖ്യമന്ത്രിയും വിലപേശുകയായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും മാറി മാറി പ്രീണിപ്പിച്ച് കേരളത്തിന്റെ പൊതുമണ്ഡലത്തെ മലീമസമാക്കിയത് സി.പി.എമ്മും മുഖ്യമന്ത്രി ചേര്‍ന്നാണ്. തൃക്കാക്കരയില്‍ എല്ലാ വര്‍ഗീയവാദികളെയും കാണാന്‍ മന്ത്രിമാരെ നിയോഗിച്ചിരിക്കുകയാണ്. ജയിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പാണെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് ശ്രമം. 20 മന്ത്രിമാരാണ് ഒരു മാസമായി വര്‍ഗീയവാദികളുടെ പിന്നാലെ നടക്കുന്നത്.  ഒരു വര്‍ഗീയവാദികളുടെയും തിണ്ണ യു.ഡി.എഫ് നിരങ്ങില്ല. മതേതര വാദികളുടെ വോട്ട് കൊണ്ട് ജയിക്കാന്‍ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നത്. അത് കേരളത്തില്‍ ഒരു പുതിയ ചരിത്രത്തിനാകും തുടക്കം കുറിക്കുകയെന്നും സതീശൻ മുന്നറിയിപ്പ് നൽകി.

Also read: Actress Attack Case : അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും : മുഖ്യമന്ത്രി

രണ്ട് കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പ്രകടനം നടത്താന്‍ അനുമതി കൊടുക്കാന്‍ മുകളില്‍ നിന്ന് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രകടനത്തിന് അനുമതി നല്‍കിയ എസ്.പിയുടെയും ജില്ലാ കളക്ടറുടെയും നടപടിയെ കുറിച്ചും അന്വേഷിക്കണം. പാലക്കാട് സമാധാന സത്യഗ്രഹം നടത്താന്‍ കെ.പി.സി.സി അനുമതി ചോദിച്ച് നല്‍കിയില്ല. അങ്ങനെയുള്ള സര്‍ക്കാരാണ് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News