Thiruvananthapuram : Chief Minister Pinarayi Vijayan കോവിഡ് വാക്സിൻ എടുത്തു. ഇന്ന് രാവിലെ തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയായിരുന്നു മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പമെത്തി വാക്സിനെടുത്തത്. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി KK Shailaja യും മന്ത്രിമാരായ E.Chandrasekharan നും Ramachandran Kadannappally യും Covid Vaccine ന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
വാക്സിൻ എടുക്കാൻ എല്ലാവരും സ്വയം മുന്നോട് വരണം, ആരം മടിക്കരുതെന്ന് മുഖ്യമന്ത്രി വാക്സിനെടുത്തതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെതിരെ പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും അത് സമൂഹം അംഗീകരിച്ചിട്ടില്ല, മനുഷരാശിയെ പല മാരകരോഗങ്ങളെയും പിടിച്ചു നിർത്താൻ സഹായിച്ചത് ഇതുപോലെയുള്ള വാക്സിനുകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് മാർച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ പത്തു കോടിയിലധികം പേർക്ക് വാക്സിൻ നൽകാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുക. കേരളത്തിലെ മന്ത്രിമാരെയും കൂടാതെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
ALSO READ : Covid Vaccination: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന് സ്വീകരിച്ച് Amit Shah
രണ്ടാം ഘട്ടത്തിൽ ആദ്യം ദിനം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്സിൻ സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരിയിൽ നിന്നുള്ള പി. നിവേദയും കേരളത്തിൽ നിന്നുള്ള റോസമ്മ അനിലുമാണ് പ്രധാനമന്ത്രിക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...