Suresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി

Suresh Gopi in Thrissur: കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണം തൃശൂരിൽ ഒരുക്കി.  

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 08:55 AM IST
  • ഏഴ് ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്.
  • തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും.
  • ബി ജെ പിയുടെ വിജയം അപ്രതീക്ഷിതമെന്ന് കെ. മുരളീധരൻ
Suresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷമാക്കാൻ അണികൾ. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരന​ഗരിയിൽ ഒരുക്കിയിട്ടുള്ളത്. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം തുടക്കം കുറിക്കുന്നത്. 

ഏഴ് ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും.  തൃശ്ശൂരിൽ ഗുരുവായൂര്‍ നിയമസഭ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത് കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പമായിരുന്നു.

ALSO READ: ഒടുവിൽ തൃശൂർ എടുത്ത് സുരേഷ് ​ഗോപി; ബിജെപിയ്ക്ക് തക‍ർപ്പൻ ജയം

74,686 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് സുരേഷ് ​ഗോപി വിജയിച്ചത്. 4,12,338 വോട്ടുകൾ നേടാൻ സുരേഷ് ​ഗോപിയ്ക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് 3,37,652 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് 3,28,124 വോട്ടുകൾ ലഭിച്ചു.

അതേസമയം ബി ജെ പിയുടെ വിജയം അപ്രതീക്ഷിതമെന്നും ഇനി മത്സരരംഗത്തേക്ക് ഇല്ലെന്നും കെ മുരളീധരൻ. കേരളത്തിലെ ഭരണ വിരുദ്ധ വികാരം യു.ഡി.എഫിനൊപ്പം ബി ജെ പിയും പങ്കിട്ടു.ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ് തൃശൂരിലെ വിജയത്തിന് കാരണം. തനിക്ക് സംഭവിച്ചത് അപ്രതീക്ഷിത പരാജയം. തോൽവിയിൽ ജില്ലാ നേതൃത്വത്തിന് മാത്രമല്ല പങ്ക് അന്തർധാര ഉണ്ടായിട്ടുണ്ട്. 

സംസ്ഥാനത്തെ സംഘടനാ സംവിധാനം മൊത്തത്തിൽ മാറ്റണം. തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധയോടെ പരിശോധിക്കും. സമുദായങ്ങളുടെ കാര്യത്തിൽ കണക്ക് കൂട്ടലുകൾ പാളിപ്പോയി. സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടായില്ല വടകരയിൽ നിന്ന് മാറിയില്ലെങ്കിൽ പരാജയപ്പെടില്ലായിരുന്നു. താൻ അതിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News