നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ക്വാഡിൽ പങ്കെടുത്തു

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 07:47 PM IST
  • പ്ലാസ്റ്റിക്/നോൺ വോവൺ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
  • 176.9 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടികൂടി
  • സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തു.

തിരുവനന്തപുരം നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്/നോൺ വോവൺ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ചാല നോബിൾ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നും 47.8 കിലോ ഗ്രാം നിരോധിത തെർമ്മോകോൾ ഉൽപന്നങ്ങളും, 222 കിലോ ഗ്രാം നിരോധിത നോൺ വോവൺ ഉൽപന്നങ്ങളും, 176.9 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടികൂടി. 

തുടർന്ന് കുര്യാത്തി ഗവൺമെൻറ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റോ ഏജൻസിയിൽ നിന്നും 5331 കിലോ പേപ്പർ കപ്പ്, 480 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, 140 കിലോ ഗ്രാം നിരോധിത തെർമ്മോകോൾ, 230 കിലോ പ്ലാസ്റ്റിക് കപ്പ് എന്നിവ പിടികൂടി. 

നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ക്വാഡിൽ പങ്കെടുത്തു. നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക്  കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിന്  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News