7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുവർഷം പൊളിയായിരിക്കും: 18 മാസത്തെ അരിയർ ബജറ്റിൽ പ്രഖ്യാപിച്ചേക്കും!

7th Pay Commission Latest Updates:  ദീപാവലി സമയത്ത് ഒരു വമ്പൻ പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരുന്നു.

DA Arrear Latest News: അതായത് ക്ഷാമബത്ത (DA) വർധിപ്പിച്ച് 53 ശതമാനം ആക്കിയിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിലും കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു വലിയൊരു സമ്മാനം സർക്കാർ നൽകിയേക്കാം. 

1 /12

7th Pay Commission: വരുന്ന ദിവസങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില സന്തോഷവാർത്തകൾ ലഭിച്ചേക്കാം. അതിൽ 2025 ജനുവരിയിലെ ഡിഎ വർദ്ധനവ്, എട്ടാം ശമ്പള കമ്മീഷൻ, 18 മാസത്തെ കുടിശ്ശിക എന്നിവ  ഉൾപ്പെടും. ഇവയെല്ലാം ജീവനകാകർക്ക് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ലെങ്കിലും ഇക്കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

2 /12

കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടാൻ ക്ഷാമബത്തയുടെ 3 ഗഡു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. കൂടുതൽ ആവശ്യക്കാരായ ദുർബല വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കും അവശ്യ ആവശ്യങ്ങൾക്കുമായാണ് അന്ന് ഈ തുക സർക്കാർ വിനിയോഗിച്ചത്.  

3 /12

കേന്ദ്ര സർക്കാർ ജീവനക്കാരുടെ 18 മാസത്തെ കുടിശ്ശിക സംബന്ധിച്ച ചർച്ച വീണ്ടും ശക്തമായിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ 2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി മാസങ്ങളിലെ DA കുടിശ്ശിക സർക്കാർ മരവിപ്പിച്ചിരുന്നു.   

4 /12

നിലവിലെ  മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് പുതുവർഷത്തിന് മുൻപ് ഈ കുടിശ്ശിക നൽകാനുള്ള കാര്യത്തിൽ സർക്കാർ ഒരു തീരുമാനം എടുക്കുമെന്നാണ് പറയുന്നത്.  എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ കുടിശ്ശിക സംബന്ധിച്ച് സർക്കാരിന് ഒരു വലിയ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.  

5 /12

കോവിഡ് മഹാമാരിയുടെ സമയത്ത്  ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു, ഇന്ത്യയിലും സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു.  ഇത് കണക്കിലെടുത്താണ് , ജീവനക്കാരുടെ DA പിടിച്ചുവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

6 /12

അതിനു ശേഷം പിന്നീട് ഇതിനെ കുറിച്ച് ഒരു വാർത്തയും ഇല്ലായിരുന്നു.  ഇടയ്ക്ക് ക്ഷാമബത്ത കുടിശിക ഇനി ലഭിക്കില്ലെന്ന വാർത്തകൾ വന്നിരുന്നു.  ഇപ്പോഴിതാ മൂന്ന് വർഷത്തിന് ശേഷം കുടിശ്ശിക സർക്കാർ ഉടൻ നൽകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.  ശരിക്കും പറഞ്ഞാൽ കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ നാളായി കാത്തിരിക്കുന്ന ഒരു സന്തോഷ വാർത്തയാണ് 18 മാസത്തെ കുടിശ്ശിക ലഭിക്കുക എന്നത്.  

7 /12

18 മാസത്തെ ഡിഎ, ടിആർ കുടിശ്ശിക അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചനയും. എന്നാൽ ഇതിനെ സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും സർക്കാർ നടത്തിയിട്ടില്ല. 2025 ലെ ബജറ്റിൽ DA അറിയാറിനെ സംബന്ധിച്ച് മോദി സർക്കാർ ഒരു പ്രഖ്യാപനം നടത്തിയേക്കുമെന്ന് ജീവനക്കാരുടെ പ്രതീക്ഷ. ക്ഷാമബത്ത കുടിശ്ശിക ലഭിച്ചാൽ അത് കോടിക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകും.  

8 /12

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ ജോയിൻ്റ് കൺസൾട്ടേറ്റീവ് ഓർഗനൈസേഷൻ്റെ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര 18 മാസത്തെ കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് പലതവണ കത്തയച്ചിരുന്നു. കൊറോണ പാൻഡെമിക് കാരണം സാമ്പത്തിക സ്ഥിതി പ്രശ്‌നമായിരുന്നെന്നും എന്നാൽ ഇപ്പോൾ രാജ്യം സാമ്പത്തികമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശിക  നൽകണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.  

9 /12

ഡിഎ അരിയർ തുക നൽകിയാൽ ജീവനക്കാർക്ക് രണ്ട് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.  മോഡി സർക്കാരിന്റെ മൂന്നാം വരവിലെ ആദ്യ ബജറ്റിൽ ഇത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല.  

10 /12

ഇതിനിടയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ ഡിഎ കുടിശ്ശിക മൂന്ന് ഗഡുക്കളായി നിക്ഷേപിക്കാൻ സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.  

11 /12

നിലവിൽ ജനുവരിയിലെ ഡിഎ വർദ്ധനയ്ക്കും എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപനത്തിനും വേണ്ടി ജീവനക്കാറം പെൻഷൻമാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷനിലേക്കുള്ള വിജ്ഞാപനം 2025 ലെ ബജറ്റിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്.  

12 /12

ഈ വർഷം ദീപാവലിസമയത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3 ശതമാനം വർധിപ്പിച്ചുകൊണ്ട് ക്ഷാമബത്ത 53 ശതമാനമായി ഉയർന്നിരുന്നു.  ഇതിന്റെ പ്രയോജനം 50 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ലഭിച്ചു, ഇത് ജീവനക്കാർക്ക് ശരിക്കും ഒരു ബമ്പർ സമ്മാനമായിരുന്നു.

You May Like

Sponsored by Taboola