Kochi : അമ്മമായറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന (Adoption Controversy) വിവാദത്തിൽ കുഞ്ഞിന്റെ അച്ഛൻ അജിത്തിനെ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അനുപമയ്ക്കും (Anupama) അജിത്തും (Ajith) പരാതി നൽകി. അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ (Minister Saji Cheriyan) പ്രസംഗത്തിനെതിരെയാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്
സാംസ്‌കാരിക വകുപ്പ് നടത്തുന്ന സമം എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ നാടക കളരി ഉത്‌ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി വിഷയം പരാമർശിച്ചത്. കാര്യവട്ടം ക്യാമ്പസിലാണ് നാടകകളരി ഉദ്ഘടനം ചെയ്തത്. ഉദ്ഘടനാ പ്രസംഗത്തിനിടയിൽ പേര് എടുത്തു പറയത്തെ അജിത്തിനെ അധിക്ഷേപിച്ചുവെന്നാണ് ഇരുവരും പരാതി നൽകിയിരിക്കുന്നത്.
കേസിൽ (Anupama's Baby Missing Case) പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ (Anticipatory Bail) വിധി നവംബർ 2 ന് പറയും. കേസിലെ ആറ് പ്രതികളാണ് നിലവിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഈ ആറ് പ്രതികളിൽ അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പെടും. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് (Thiruvananthapuram District Court) പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ALSO READ: Anupama's Baby Missing Case : അനുപമയുടെ കുഞ്ഞിനെ മാറ്റിയ കേസിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി
മുൻകൂർ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം കോടതി ഇന്ന് പൂർത്തിയാക്കുകയും ചെയ്തു. വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് നവംബർ രണ്ടാം തീയതിയിലേക്ക് മാറ്റി വെക്കുകയായിരിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പ്രതികൾ കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചുവെന്നാണ് കോടതിയിൽ മൊഴി നൽകിയത്.
വിദ്യാർഥിയായ മകൾ ഗർഭിണിയായി മടങ്ങിയെത്തുകയായിരുന്നുവെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. എന്നാൽ തങ്ങൾ കുട്ടികളെ കൊല്ലനോ, നശിപ്പിക്കണോ ശ്രമിച്ചിട്ടില്ലെന്നും പ്രതികൾ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല തങ്ങൾ കുട്ടിയെ സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയായിരിക്കുന്നു എന്നും പ്രതികൾ കോടതിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...