കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കഥ മെനയാൻ ശ്രമിക്കുകയാണോയെന്ന് കോടതി. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനും കഴിയും. തനിക്ക് മുകളിൽ ആരുമില്ലെന്നാണോ ബോബിയുടെ വിചാരം. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ട.
ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതി നടത്തിയത്. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാതെ ബോബി ജയിലിൽ തുടരുകയായിരുന്നു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയാം.
മുതിർന്ന അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിൽ വിശീദകരണം നൽകണമെന്ന് കോടതി. 12 മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദേശം. അല്ലാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ.
നടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക് മുറുകുന്നു. ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറേതാണ് നടപടി. ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിലാണ് കോടതിയുടെ ഇടപെടൽ. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് ഹാജരാകാൻ കോടതി നിർദേശിച്ചു.
കാക്കനാട് ജയിലിന് മുന്നിൽ ബോബിയുടെ അനുയായികൾ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോടതിയുടെ നടപടി. മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ആരാണ്. അതിന് കോടതിയുണ്ട്. ആരും തനിക്ക് മുകളിൽ ഇല്ലെന്നാണോ വിചാരം. ബോബിക്ക് മുകളിൽ കോടതി ഉണ്ട്. അത് കാണിച്ചു തരാമെന്നും കോടതി പറഞ്ഞു.
അതേസമയം, കാക്കനാട് ജയിലിന് പുറത്ത് ബോബിയുടെ അനുയായികൾ തടിച്ചുകൂടിയിരിക്കുകയാണ്. ജയിലിന് മുന്നിൽ പടക്കം പൊട്ടിക്കാൻ തുനിഞ്ഞ ഇയാളുടെ ആരാധകരെ പോലീസ് പിന്തിരിപ്പിച്ചു. ജയിലിന് പുറത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.