തൃശൂര്‍ : തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു. കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. ഗുരുവായൂരിലെ ആര്യഭട്ട കോളേജ് വിദ്യാര്‍ത്ഥിനിയാണ് ശ്രീഷ്മ.
ഇന്ന് കാലത്ത് രാവിലെ പാൽ വാങ്ങാൻ പോയപ്പോൾ തെരുവുനായ്ക്കൾ ഓടിയടുക്കുന്നതു കണ്ട് അടുത്ത വീട്ടിലെ പറമ്പിലേക്ക് ഓടിയ ഗ്രീഷ്മ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഇവിടെ മുമ്പും തെരുവ് നായക്കളുടെ ശല്യം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.