UP Update: യുപിയിലെ അംഗീകാരമില്ലാത്ത മദ്രസകൾക്ക് പൂട്ടുവീഴും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ണ്ണായക നീക്കം

യുപി സർക്കാർ സര്‍വേ നടത്തി അംഗീകാരമില്ലാത്ത മദ്രസകളുടെ പട്ടിക തയ്യാറാക്കി വരികയാണ്‌.  ഇതുവരെ നടത്തിയ സര്‍വേയില്‍  7,000-ത്തോളം  മദ്രസകള്‍ അംഗീകാരമില്ലാത്തതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 11:01 AM IST
  • യുപി സർക്കാർ സര്‍വേ നടത്തി അംഗീകാരമില്ലാത്ത മദ്രസകളുടെ പട്ടിക തയ്യാറാക്കി വരികയാണ്‌.
  • ഇതുവരെ നടത്തിയ സര്‍വേയില്‍ 7,000-ത്തോളം മദ്രസകള്‍ അംഗീകാരമില്ലാത്തതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്
UP Update: യുപിയിലെ അംഗീകാരമില്ലാത്ത മദ്രസകൾക്ക് പൂട്ടുവീഴും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ണ്ണായക നീക്കം

Lucknow: ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ അംഗീകരമില്ലാത്ത  മദ്രസകള്‍ അടച്ചുപൂട്ടാന്‍ നീക്കം. അടുത്തിടെ നടത്തിയ സര്‍വേയില്‍  യുപി സർക്കാർ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. 

യുപി സർക്കാർ സര്‍വേ നടത്തി അംഗീകാരമില്ലാത്ത മദ്രസകളുടെ പട്ടിക തയ്യാറാക്കി വരികയാണ്‌.  ഇതുവരെ നടത്തിയ സര്‍വേയില്‍  7,000-ത്തോളം  മദ്രസകള്‍ അംഗീകാരമില്ലാത്തതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.  നവംബർ 15നകം ജില്ലാ മജിസ്‌ട്രേറ്റുകൾ റിപ്പോർട്ട് നൽകിയ ശേഷമേ അംഗീകാരമില്ലാത്ത മദ്രസകളുടെ അന്തിമ പട്ടിക സര്‍ക്കാര്‍ പുറത്തുവിടുകയുള്ളൂ. 

Also Read:   Good News..! ഉത്സവ കാലത്ത് EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും 81,000 രൂപ...!!

യഥാർത്ഥ സംഖ്യകൾ കണ്ടെത്താനുള്ള പ്രക്രിയയ്ക്ക് ഇനിയും സമയമെടുക്കും,  5 ജില്ലകളിലായി ടീമുകൾ നടത്തിയ സർവേയിൽ അംഗീകൃതമല്ലാത്ത 7,500 മദ്രസകൾ  കണക്കാക്കിയിട്ടുണ്ട് എന്ന്  ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു,  

Also Read:  Indian Railways Update: വർഷങ്ങളായി തുടരുന്ന ഈ പരമ്പര നിര്‍ത്തലാക്കി ഇന്ത്യന്‍ റെയില്‍വേ..!!

ഉത്തര്‍ പ്രദേശില്‍ 16,513 അംഗീകൃത മദ്രസകളുണ്ട്, അതിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാന്‍റ്  നൽകുന്നുണ്ട്. എന്നാല്‍, അംഗീകാരമില്ലാത്ത മദ്‌റസകൾക്ക് സർക്കാർ നിർബന്ധമാക്കിയ നിബന്ധനകൾ പാലിച്ചാൽ അംഗീകാരം നൽകാനും സര്‍ക്കാര്‍ ഒരുക്കമാണ് എന്നാണ് റിപ്പോര്‍ട്ട്.  
 
അതായത്, മദ്രസകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളായ ക്ലാസ് റൂം, മേശ, ബെഞ്ച്, വിദ്യാർത്ഥികൾക്കുള്ള കസേരകൾ, ശരിയായ ലൈറ്റ് ഫാനുകൾ, ടോയ്‌ലറ്റുകൾ തുടങ്ങി സർക്കാർ നിർബന്ധിത ആവശ്യകതകൾ നിറവേറ്റുന്ന മുറയ്ക്ക് അംഗീകാരമില്ലാത്ത മദ്രസകൾക്ക് മദ്രസ വിദ്യാഭ്യാസ ബോർഡ് അംഗീകാരം നൽകും.

കൂടാതെ, അധ്യാപക-അനധ്യാപക ജീവനക്കാർക്കുള്ള വേതനത്തിനും അപേക്ഷിക്കാം. സർക്കാർ വക്താവ് പറയുന്നതനുസരിച്ച്, ഗൊരഖ്പൂരിൽ 150, ലഖ്‌നൗ, അസംഗഡ്, വാരണാസി, മൗ എന്നിവിടങ്ങളിൽ 100, അലിഗഢിൽ 90, കാൺപൂർ (85), പ്രയാഗ്‌രാജ് (70), ആഗ്ര (35) എന്നിങ്ങനെയാണ് അനൗദ്യോഗിക മദ്രസകൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News