New Delhi: Union Budget 2021ൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (Agricultural Infrastructure and Development Cess) പെട്രോളിനും ഡീസലിനും ഏർപ്പെടുത്തി. പെട്രോളിന് (Petrol) 2.5 രൂപയും ഡീസലിന് (Diesel) 4 രൂപയുമാണ് പുതുതായി ഏർപ്പെടുത്തിയ സെസ്. എന്നാൽ അതോടൊപ്പം തന്നെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വിലയിൽ വർധനവുണ്ടാവില്ല. ഫെബ്രുവരി 2 മുതലാണ് പുതിയ സെസ് നിലവിൽ വരുക.
സെസ് ഏർപ്പെടുത്തിയത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ധനമന്ത്രി അറിയിച്ചു. "അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (AIDC) ഏർപ്പെടുത്തിയതോടൊപ്പം തന്നെ ബേസിക് എക്‌സൈസ് ഡ്യൂട്ടിയും (BED) സ്പെഷ്യൽ അഡിഷണൽ എക്‌സൈസ് ഡ്യൂട്ടിയും (Excise Duty) കുറച്ചിട്ടുണ്ട് അതിനാൽ ഏർപ്പെടുത്തിയ സെസ് ഉപഭോകതാക്കളെ ബാധിക്കില്ലെന്ന് " സീതാരാമൻ പറഞ്ഞു.
Consequent to imposition of Agriculture Infrastructure and Development Cess (AIDC) on petrol and diesel, Basic excise duty (BED) and Special Additional Excise Duty (SAED) rates have been reduced on them so that overall consumer
does not bear any additional burden: FM Sitharaman pic.twitter.com/2KDBeT5eCL— ANI (@ANI) February 1, 2021
ALSO READ: Budget 2021: തിരഞ്ഞെടുപ്പ് മുൻ നിർത്തിയോ? ഇൗ സംസ്ഥാനങ്ങൾക്ക് റോഡ് വികസന ഫണ്ടുകൾ
ഇന്ധന വില (Fuel Price) കൂടാതെ മറ്റ് സാധനങ്ങൾക്ക് കൂടി എഐഡിസി ഏർപെടുത്തിയിട്ടുണ്ട്. മദ്യത്തിന് (Alcohol)100%, സ്വർണം , വെള്ളി ബാറുകൾക്ക് 2.5%, ക്രൂഡ് സോയാബീനും സൺഫ്ലവർ ഓയിലിനും 20%, ആപ്പിളിന് (Apple) 35%, പയറുവർഗ്ഗങ്ങൾക്ക് 40% എന്നിങ്ങനെയാണ് സെസ്. സെസ് ഏർപെടുത്തിയെങ്കിലും സാധനങ്ങളുടെ വില വർധിക്കില്ല.
Union Budget 2021ൽ കേരളത്തിലെ റോഡുകളുടെ വികസനത്തിന് 65,000 കോടി രൂപയാണ് നീക്കി വെച്ചിട്ടുണ്ട്. കൂടാതെ കൊച്ചി മെട്രോയുടെ (Kochi Metro) രണ്ടാംഘട്ടത്തിന് 1,967 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. കൊച്ചി മത്സ്യ ബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ Union Budget ൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...