ബിജെപിക്കെതിരായ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ്. ജാർഖണ്ഡ് കോടതിയാണ് ഈ മാസം 27ന് ചായ്ബോസ കോടതിയിലെത്തണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. ബിജെപിയിൽ ഏത് കൊലപാതകിക്കും അധ്യക്ഷനാകാം എന്ന പരാമർശത്തിനെതിരെ 2018ൽ പ്രതാപ് കടാരിയ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പല തവണ കോടതി നോട്ടീസയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരാാതെ വന്നതോടെയാണ് അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്
ALSO READ: മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജ്രിവാളിന് ഇ.ഡിയുടെ ഒൻപതാം സമൻസ്
ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഭാരത് ജോഡോ ന്യായ് യാത്ര ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് മുംബൈയിൽ അവസാനിച്ചു. അംബേദ്കർ സ്മൃതി മണ്ഡപ ഭൂമിയിലാണ് നേതാക്കൾ യാത്ര അവസാനിപ്പിച്ചത്. ഇന്ത്യ മുന്നണി നേതാക്കളെ അണിനിരത്തിക്കൊണ്ട് നാളെ ശിവാജി പാർക്കിൽ വമ്പൻ റാലിയും അരങ്ങേറും. 1600ലേറെ കിലോമീറ്റർ 15 സംസ്ഥാനങ്ങളിലൂടെയായി താണ്ടി ആണ് ഭാരതജോഡോ ന്യായ യാത്ര ഒടുവിൽ മുംബൈയിൽ എത്തിച്ചേർന്നത്.
യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ടുവച്ച കാര്യങ്ങൾ ഉൾകൊള്ളിച്ച ലേസർ ഷോയും സമാപന സമ്മേളനത്തിൽ അരങ്ങേറി. പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്, കെസി വേണുഗോപാൽ, രമേശ് എന്നിവ അടക്കം നിരവധി നേതാക്കളും രാഹുലിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു. നാളെ ശിവാജി പാർക്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനം ഉണ്ടായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.