Sandeshkhali Updates: സന്ദേശ്ഖാലി കലാപം, അറസ്റ്റിലായ ഷെയ്ഖ് ഷാജഹാനെ 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് TMC

Sandeshkhali Updates: ഷാജഹാന്‍ പോലീസ് കസ്റ്റഡിയില്‍ ആയതോടെ കടുത്ത നടപടിയിലേയ്ക്ക് കടന്നിരിയ്ക്കുകയാണ് TMC. അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ഷാജഹാൻ ഷെയ്ഖിനെ 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 04:24 PM IST
  • ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോടെ സന്ദേശ്ഖാലി കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷഭരിതമായി തുടരുകയായിരുന്നു.
Sandeshkhali Updates: സന്ദേശ്ഖാലി കലാപം, അറസ്റ്റിലായ ഷെയ്ഖ് ഷാജഹാനെ 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് TMC

Sandeshkhali Updates: തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ് ഷെയ്ഖ് ഷാജഹാന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയത് ഒടുവില്‍ ഫലം കണ്ടു. ലൈംഗികാതിക്രമം, ഭൂമി അക്രമണം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് തിരയുകയായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ വ്യാഴാഴ്ചയാണ് പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 

Also Read:  Lok Sabha Election 2024: പോളിംഗ് സമയത്ത് വോട്ടര്‍മാരുടെ രണ്ട് ഘട്ട പരിശോധന ആവശ്യപ്പെട്ട് ബിജെപി 

ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോടെ സന്ദേശ്ഖാലി കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷഭരിതമായി തുടരുകയായിരുന്നു. ഈ വർഷം ജനുവരിയിൽ നടത്തിയ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ വ്യാഴാഴ്ച രാവിലെയാണ് ഷാജഹാനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:  Kids and Govt Job Rules: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ എങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല!! പുതിയ നിയമവുമായി രാജസ്ഥാന്‍ 
 
ഷാജഹാന്‍ പോലീസ് കസ്റ്റഡിയില്‍ ആയതോടെ കടുത്ത നടപടിയിലേയ്ക്ക് കടന്നിരിയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതൃത്വം. അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ഷാജഹാൻ ഷെയ്ഖിനെ 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഷെയ്ഖ് ഷാജഹാനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ടിഎംസി നേതാവ് ഡെറക് ഒബ്രിയൻ  ആണ് മാധ്യമങ്ങളെ അറിയിച്ചത്. 

അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പശ്ചിമ ബംഗാളിലെ ബസിർഹട്ട് കോടതി 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിയ്ക്കുകയാണ്‌. '14 ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടത് എങ്കിലും കോടതി 10 ദിവസത്തെ കസ്റ്റഡി അനുവദിച്ചു, മാര്‍ച്ച്‌ 10 ന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും', കോടതിയിൽ ഷാജഹാനെ പ്രതിനിധീകരിച്ച അഭിഭാഷകൻ രാജ ഭൗമിക് പറഞ്ഞു.

അതേസമയം, ഷെയ്ഖ് ഷാജഹാന്‍റെ അറസ്റ്റില്‍ സംസ്ഥാന ഗവര്‍ണര്‍ സിവി ആനന്ദ ബോസ് പ്രതികരിച്ചു. കണ്ണു തുറപ്പിക്കുന്നതാണ് ഈ അറസ്റ്റ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് ഒരു  തുടക്കം മാത്രമാണ്. ബംഗാളിലെ അക്രമങ്ങൾ അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു. ബംഗാളിലെ പല പ്രദേശങ്ങളിലും ഗുണ്ടാസംഘങ്ങൾ നിയമപാലകരുടെ നിയന്ത്രണമില്ലാതെ വിലസുകയാണ്, ഇന്ന് നമ്മള്‍ കാണുന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്. ഗുണ്ടകളുടെ വിളയാട്ടത്തിനെതിരെ  ശക്തമായ നടപടിയെടുക്കേണ്ടതുണ്ട്, ബോസ് പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതലോടെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു മാസത്തിലേറെയായി സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ പിടിയില്‍ നിന്ന് ഒളിച്ചോടുകയായിരുന്ന ഷാജഹാന്‍റെ അറസ്റ്റ് വെറും തട്ടിപ്പാണ് എന്നാണ് സംസ്ഥാന ബിജെപി നേതാവ് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടത്. സര്‍ക്കാരും പോലീസും കുറ്റവാളിയും ഒത്തുചേര്‍ന്നുള്ള കളിയാണ്‌ ഇതെന്ന് അദ്ദേഹം ആരോപിച്ചു.  

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ ഈ മാസം മുഴുവന്‍ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു, ടിഎംസി നേതാവ് നടത്തിയ അതിക്രമങ്ങൾക്കെതിരെ ഒരു വിഭാഗം സ്ത്രീകൾ നീതി തേടി തെരുവില്‍ ഇറങ്ങിയതോടെ സംഭവത്തിന്‌ രാഷ്ട്രീയനിറം കൂടി ചേരുകയായിരുന്നു.  

ഷാജഹാൻ ഷെയ്ഖിനും ഇയാളുടെ അടുത്ത സഹായികൾക്കുമെതിരെ 'ഭൂമി തട്ടിയെടുക്കല്‍,  ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ആരോപിച്ചിരിയ്ക്കുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News