Bengaluru, Karnataka: കര്‍ണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്ഐആർ. പോക്‌സോ ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്.
Also Read: Lok Sabha Election 2024: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
പോസ്‌സോ (Protection of Children from Sexual Offences - POCSO) നിയമപ്രകാരവും ഐപിസി (IPC) സെക്ഷൻ 354 (A) പ്രകാരവും ലൈംഗികാതിക്രമത്തിന് കേസെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
തന്‍റെ മകൾക്കെതിരായ ബലാത്സംഗ കേസിൽ നീതി തേടി ഫെബ്രുവരി 2 ന് അദ്ദേഹത്തിന്‍റെ വസതി സന്ദർശിച്ചതായും കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് 81 കാരനായ യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
17 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. സംഭവത്തില്‍ സദാശിവനഗർ പോലീസ് വ്യാഴാഴ്ച രാത്രി വൈകി, അതായത് മാർച്ച് 14ന്, കർണാടക മുൻ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തത്..
Bengaluru | An FIR has been filed against former Karnataka Chief Minister BS Yediyurappa for allegedly sexually assaulting a minor girl. A case has been registered under POCSO and 354 (A) IPC against him.
— ANI (@ANI) March 15, 2024
പോലീസ് എന്താണ് പറയുന്നത്?
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇരയായ 17 കാരിയുടെ അമ്മ വ്യാഴാഴ്ച വൈകുന്നേരം പോലീസിൽ പരാതി നൽകുകയും മുൻ മുഖ്യമന്ത്രിക്കെതിരെ അർദ്ധരാത്രി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2024 ഫെബ്രുവരി 2 ന് അമ്മയും മകളും ഒരു തട്ടിപ്പ് കേസിൽ സഹായം അഭ്യർത്ഥിച്ച് മുൻ മുഖ്യമന്ത്രിയെ സമീപിച്ച അവസരത്തിലാണ് ലൈംഗികാതിക്രമം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത് എന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
ഇതുവരെ, ആരോപണങ്ങളെക്കുറിച്ച് യെദ്യൂരപ്പ പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല, എങ്കിലും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്തത് കര്‍ണാടകയില്‍ രാഷ്ട്രീയ കോലാഹലത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
യെദ്യൂരപ്പ 2008 മുതൽ 2011 വരെയും 2018 മെയ് മാസത്തിലും 2019 ജൂലൈ മുതൽ 2021 വരെയും ദക്ഷിണേന്ത്യൻ സംസ്ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.