ഇംഫാല്‍: രാഹുല്‍ ഗാന്ധി നേതൃത്വം നല്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഫ്ളാഗ് ഓഫ് ചെയത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന മണിപ്പൂരില്‍ നിന്നും ആരംഭിച്ച യാത്രയില്‍ ബിഎസ്പി പുറത്താക്കിയ ഡാനിഷ് അലി എംപിയും പങ്കെടുത്തു. ഖോങ്ജോം വാര് മെമ്മോറിയലലിലെത്തി രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചതിന് ശേഷമാണ് രാഹുല്‍ മൈതാനത്തിലെത്തിയത്. ഫ്ളാഗ് ഓഫ് ചടങ്ങില്‍ കേരളത്തില്‍ നിന്നടക്കമുള്ള രാജ്യത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയിലെ വിവിധ നേതാക്കളും സന്നിഹിതരായി.
നാല് ജില്ലകള്‍ താണ്ടി 104 കിലോമീറ്ററാണ് മണിപ്പൂരില്‍ ഭാരത് ജോഡോ യാത്ര നടത്തുക. ബസ്സിലും കാല്‍നടയായുമായാണ് യാത്ര തുടരുക. സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ നിന്നും തുടക്കം കുറിച്ചത്. ഫ്ളാഗ് ഓഫ് ചടങ്ങ് ഒരു മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ല. 3000ത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത് തുങ്ങിയവയാണ് നിയന്ത്രണങ്ങള്‍. ഇതിന് ശേഷം നാഗാലാന്റിലേക്ക് നീങ്ങും.
ALSO READ: കർണ്ണാടകയിലും തെലങ്കാനയിലും..? പ്രിയങ്ക രണ്ടിടത്ത് മത്സരിക്കുമെന്ന് സൂചന
യാത്ര ഏറ്റവും കൂടുതല്‍ ദിവസം നടക്കുക യുപിയിലായിരിക്കും. 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് 20ന് മുംബൈയില്‍ യാത്ര സമീപിക്കും. രാഹുലിന്റെ നേത്ൃത്വത്തില്‍ 2023ല്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് കാശ്മീരില്‍ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.