ന്യൂഡൽഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞു വച്ചിരുന്ന ഇന്ത്യക്കാരുമായുള്ള ചാർട്ടർ വിമാനം മുംബൈയിലെത്തി. വിമാനത്തിലുണ്ടായ യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. വിമാനത്തിൽ 300 ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തുള്ള വാട്രി എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന വിമാനം കഴിഞ്ഞ ദിവസം രാത്രിയോടെ വിട്ടയച്ചു.
Mumbai, Maharashtra: CISF officials are interrogating the passengers and some passengers are still being interrogated. Many people have been allowed to leave after questioning: CISF officials https://t.co/BzBHXTyo7Y
— ANI (@ANI) December 26, 2023
Also Read: ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വിമാനം മുംബൈയിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു. 303 യാത്രക്കാരുമായി യുഎസിലെ നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാർട്ടർ വിമാനം മനുഷ്യക്കടത്ത് സംശയത്തിന്റെ പേരിൽ ഫ്രാൻസിൽ ഇറക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം 276 യാത്രക്കാരുമായി വിമാനം വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കൻ ഫ്രൻസിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. ഇതിനു പിന്നാലെ വിമാനത്തിലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യ വിവരത്തെ തുടർന്ന് ഫ്രഞ്ച് പോലീസ് വിമാനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Also Read: സൂര്യന്റെ രാശിമാറ്റം സൃഷ്ടിക്കും രാജലക്ഷണ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
പ്രായപൂർത്തിയാകാത്ത 11 പേർ ഉൾപ്പെടെ 303 ഇന്ത്യക്കാരാണ് വിമാനം വാട്രി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഉണ്ടായിരുന്നതെന്നും ഇതിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ 25 പേർ ഇപ്പോഴും അഭയം വേണമെന്ന ആവശ്യവുമായി ഫ്രാൻസിൽ തുടരുകയാണെന്നാണ് ഫ്രഞ്ച് അധികൃതർ പറയുന്നത്. വിമാനം പിടിച്ചെടുത്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.