NCERT Syllabus at Madrasa: സംസ്‌കൃതം, എൻസിഇആർടി സിലബസ്; അടിമുടി മാറ്റവുമായി ഈ സംസ്ഥാനത്തെ മദ്രസകള്‍!!

ഉത്തരാഖണ്ഡ് മദ്രസ ബോർഡിന് കീഴിലുള്ള മദ്രസകളിൽ NCERT സിലബസ് നടപ്പാക്കുമെന്ന് Zee Media യോട് സംസാരിക്കവെ ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 06:26 PM IST
  • പരിപാടിയുടെ ആദ്യഘട്ടത്തിൽ ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിലെ നാല് മദ്രസകളിൽ പാഠ്യ പദ്ധതിയിൽ മാറ്റം വരുത്തിയതായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.
NCERT Syllabus at Madrasa: സംസ്‌കൃതം, എൻസിഇആർടി സിലബസ്; അടിമുടി മാറ്റവുമായി ഈ സംസ്ഥാനത്തെ മദ്രസകള്‍!!

NCERT Syllabus at Madrasa Schools: അടിമുടി മാറ്റവുമായി ഉത്തരാഖണ്ഡിലെ മദ്രസകൾ..!!  ഇവിടെ ഇനി കുട്ടികൾ പഠിയ്ക്കുക NCERT സിലബസ് പാഠ്യരീതി. കൂടാതെ മദ്രസകളിൽ കുട്ടികള്‍ സംസ്‌കൃത ഭാഷയും പഠിക്കും!! 

ഈ പരിപാടിയുടെ ആദ്യഘട്ടത്തിൽ ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിലെ നാല് മദ്രസകളിൽ പാഠ്യ പദ്ധതിയിൽ മാറ്റം വരുത്തിയതായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.

Also Read:   CBSE Board Exams 2024: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ട വിധം അറിയാം  
 
ഉത്തരാഖണ്ഡ് മദ്രസ ബോർഡിന് കീഴിലുള്ള മദ്രസകളിൽ NCERT സിലബസ് നടപ്പാക്കുമെന്ന് Zee Media യോട് സംസാരിക്കവെ ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. ഇതിന് കീഴിൽ സംസ്‌കൃത ഭാഷയും പഠിപ്പിക്കും. ഇതിനായി പ്രത്യേകം അധ്യാപകരെയും സ്ഥിരമായി നിയമിക്കും. സംസ്‌കൃതത്തോടുള്ള ആളുകളുടെ താത്പര്യം വലിയ തോതിൽ വര്‍ദ്ധിച്ചുവരികയാണ് എന്ന് ഷദാബ് ഷംസ് പറയുന്നു.

Also Read:  Diesel Vehicles: ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടുമോ? നിതിന്‍ ഗഡ്കരി പറയുന്നത് എന്താണ്? 
 
മദ്രസകളുടെ സിലബസിൽ സംസ്‌കൃതം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മദ്രസ വെൽഫെയർ സൊസൈറ്റി ആറ് വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നുവെങ്കിലും മദ്രസകളിൽ സംസ്‌കൃതം പഠിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ശാസ്ത്രീയവും ഇസ്ലാമിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കാനുള്ള ഉത്തരാഖണ്ഡ് വഖഫ് ബോർഡിന്‍റെ പരിപാടിയെ സംസ്ഥാനത്തെ മദ്രസകൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.  

മദ്രസകളിൽ നവീകരണം ആവശ്യമാണ് എന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു, പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിലെ നാല് മദ്രസകളിൽ ഈ പരിഷ്‌ക്കരണം നടപ്പാക്കും. എന്നാൽ, പാഠ്യപദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഏകദേശം 40-50 മദ്രസകൾ  ബോർഡുമായി ബന്ധപ്പെട്ടു. ഇവിടെയും പാഠ്യപദ്ധതി നവീകരിക്കണമെന്നാണ് അവരുടെ ആവശ്യം, ഈ ആധുനിക മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ഡ്രസ് കോഡും വഖഫ് ബോർഡ് തീരുമാനിക്കും, അദ്ദേഹം പറഞ്ഞു. 

നിലവിൽ 117 മദ്രസകളിലും സംസ്‌കൃത വിദ്യാഭ്യാസം നൽകുമെന്നും ഷംസ് പറഞ്ഞു. പഠനത്തോടൊപ്പം സ്മാർട് ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്നും ഇവിടെ സംസ്‌കൃതം പഠിപ്പിച്ചില്ലെങ്കിൽ പിന്നെ എവിടെ പഠിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ മുസ്ലീം സമുദായത്തിലെ ആളുകളും മാറ്റം ആഗ്രഹിക്കുന്നു. മദ്രസകളുടെ നിലവാരം ഉയർത്തിയതിൽ ആളുകൾ ഏറെ സന്തുഷ്ടരാണ്,  ഷംസ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News