Aligarh: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ അന്തിമ സംസ്കാരം ഇന്ന് 3 മണിക്ക് ബുലന്ദ്ഷഹറിൽ നടക്കും. ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
കല്യാൺ സിംഗിന്‍റെ (Kalyan Singh) ഭൗതിക ശരീരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ബുലന്ദ്ഷഹറില്‍ ഗംഗയുടെ തീരത്തുള്ള നരോറ ഘട്ടിൽ സംസ്കരിക്കും. അന്തിമ സംസ്കാര ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ഉര്‍ജ്ജിതമായി നടക്കുകയാണ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുടെ ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരമാണ് ലക്നൗവിൽ നിന്ന് എയർ ആംബുലൻസിൽ മഹാറാണി അഹല്യബായ് ഹോൾക്കർ സ്റ്റേഡിയത്തിൽ എത്തിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൃതദേഹത്തെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തിങ്കളാഴ്ച 9 മണി വരെ പൊതു ദര്‍ശനത്തിന് വച്ചിരുന്നു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കല്യാൺ സിംഗിന്‍റെ മൃതദേഹവും വഹിച്ചുള്ള ഘോഷയാത്ര (funeral procession) തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ചിരിയ്ക്കുകയാണ്. നിരവധി ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
അത്രൗളിയിൽ (Atrauli) അൽപനേരം മൃതദേഹം പൊതുദര്‍ശനത്തിനു വയ്കും. ശേഷം വൈകുന്നേരം 3 മണിയോടെ ഘോഷയാത്ര അന്ത്യകർമങ്ങൾ നടക്കുന്ന ദിബായിയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Also Read: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍
ആഭ്യന്തര മന്ത്രി അമിത് ഷായടക്കം നിരവധി പ്രമുഖ നേതാക്കള്‍ അന്തിമ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 5 ലക്ഷത്തിലധികം ആളുകള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി,BJP ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ അന്തരിച്ച നേതാവിന്‍റെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
Also Read: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ അന്തിമ സംസ്കാരത്തിനായി ദിബായ് തിരഞ്ഞെടുത്തതിന് പിന്നിലും കാരണമുണ്ട്. കല്യാൺ സിംഗിന്‍റെ കര്‍മ്മ ഭൂമിയായിരുന്നു ദിബായ്. ഈ മണ്ഡലത്തില്‍നിന്നും രണ്ടു തവണ അദ്ദേഹം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ജന്മ ഭൂമിയായ ബുലന്ദ്ഷഹറിൽനിന്നും ഒരു തവണയാണ് അദ്ദേഹം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...